ബദ്ധകോണാസനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബദ്ധകോണാസനം

 1. കാലുകൾ നിവർത്തി പാദങ്ങൾ ചേർത്ത് കൈകൾ ശരീരത്തിനു വശങ്ങളിൽ നിലത്തു വച്ച് നട്ടെല്ലു നിവർന്ന് ഇരിക്കുക.

2. കാലുകൾ മടക്കി പാദങ്ങൾ അഭിമുഖമാക്കി ചേർത്തുവച്ച് ഉപ്പൂറ്റി ശരീരത്തോടു ചേർത്തു കാൽപാദങ്ങൾക്ക് അടിയിൽ കൈവിരലുകൾ കോർത്തു നന്നായി നിവർന്ന് ഇരിക്കുക.

3. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ടു മുന്നിലേക്കു കുനിഞ്ഞ് താടി നിലത്തു സ്പർശിച്ച് സാധാരണ ശ്വാസഗതിയിൽ അൽപസമയം ഇരിക്കുക. തുടക്കത്തിൽ ചെയ്യുമ്പോൾ താടി നിലത്തു മുട്ടണം എന്നില്ല. പരമാവധി മുന്നിലേക്കു കുനിഞ്ഞ്, ശരീരം വലിഞ്ഞിരുന്നാൽ മതി. ഇങ്ങനെ പല തവണ ചെയ്യുമ്പോൾ താടി തറയിൽ മുട്ടിക്കാനാവും.

4. ശ്വാസം എടുത്തുകൊണ്ട് നിവർന്നു വന്ന് ഇരിക്കുക.

5. കാലുകൾ നിവർത്തി അൽപം അകത്തി കൈകൾ പിന്നിൽ നിലത്ത് ഊന്നി സ്വസ്ഥമായി ഇരിക്കുക.

മൂത്രാശയ സംബന്ധമായ പ്രശ്നങ്ങളും ആർത്തവത്തകരാറുകളും പരിഹരിക്കാൻ ബദ്ധകോണാസനം തുടർച്ചയായി ചെയ്യുന്നതു സഹായിക്കും. അതിനാൽ സ്ത്രീകൾ ഇവ സ്ഥിരമായി ചെയ്യുന്നതു നന്ന്. ഇടുപ്പിലെ മസിലുകളുടെ ഉറപ്പിനും ഇവ നല്ലതാണ്.


LATEST NEWS