യോഗയിലൂടെ ആരോഗ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യോഗയിലൂടെ ആരോഗ്യം

യോഗ ഒരു ആരോഗ്യവഴിയും ചികിത്സാരീതിയുമാണന്നു പറയാം. വൈദ്യശാസ്ത്ര പ്രതിവിധികളില്ലാത്ത പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും യോഗയും വിവിധ
യോഗാസന മുറകളും വളരെ നല്ലതാണ്. ഒരോ തരം യോഗയും ഓരോ ഉദ്ദേശത്തോടെയുള്ളതാണ്. വയര്‍ കുറയാന്‍ സഹായിക്കുന്ന യോഗാരീതികളുണ്ട്, കാലിന്റെ
വേദന മാറ്റുവാന്‍, അരക്കെട്ടു കുറയാന്‍, മസിലുകള്‍ക്ക് ബലം വയ്ക്കാന്‍ തുടങ്ങിയ പല കാര്യങ്ങള്‍ക്കും വ്യത്യസ്ത രീതിയിലുള്ള യോഗാരീതികളുണ്ട്.
ശരീരത്തിന് വഴക്കം കിട്ടുകയെന്നത്, ശരീരം നമ്മുടെ ഇഷ്ടത്തിനൊത്തു ചലിയ്ക്കുകയെന്നത് വലിയൊരു കാര്യം തന്നെയാണ്. പ്രായമേറുന്തോറും
ഇക്കാര്യത്തിന് ശരീരം വഴങ്ങാതെയാകും. ശരീരത്തിന് വഴക്കമുണ്ടാകാന്‍ അതായത് ഫ്‌ളെക്‌സിബിലിറ്റി നല്‍കാന്‍ സഹായിക്കുന്ന ചിലതരം യോഗാ
രീതികളെക്കുറിച്ച് അറിയൂ.

ഉത്താസന എന്നറിയപ്പെടുന്ന യോഗാരീതി ശരീരത്തിന് വഴക്കം നല്‍കുവാന്‍ സഹായിക്കുന്ന ഒന്നാണ്. കാല്‍മുട്ടു വളയ്ക്കാതെ കുനിഞ്ഞ് കാല്‍പാദത്തില്‍
പിടിച്ചു നില്‍ക്കുന്ന രീതി. കാലുകളും കൈകളും നിലത്തു കുത്തി നിര്‍ത്തുന്ന ഈ യോഗാരീതി മസിലുകള്‍, തുട, കഴുത്ത്, നടു തുടങ്ങിയ വിവിധ ഭാഗങ്ങള്‍ക്ക്
വഴക്കം നല്‍കാന്‍ സഹായിക്കും. ബോട്ട് പോസ് എന്ന യോഗ സ്‌പൈനല്‍ കോഡിനും അരക്കെട്ടിനും വയറിനും വേണ്ടിയുള്ളതാണ്. ഇരുന്ന് കാലുകള്‍ മുകളിലേക്കായി പിടിയ്ക്കുകയാണ് ഇതില്‍ ചെയ്യേണ്ടത്.

കാല്‍മുട്ടുകള്‍ക്കും നടുവിനും വഴക്കം കിട്ടാന്‍ ചെയര്‍ പോസ് എന്ന  യോഗാരീതി സഹായിക്കും. കൈകള്‍ മുകളിലേക്കുയര്‍ത്തി പിടിച്ച് കാല്‍മുട്ടുകള്‍ വളച്ച്
അല്‍പനേരം നില്‍ക്കുന്ന രീതിയാണിത്. ക്രസന്റ് ലഞ്ച് എന്നറിയപ്പെടുന്ന യോഗ നടുവിനും കൈകള്‍ക്കും ഫ്‌ളെക്‌സിബിലിറ്റി നല്‍കുന്ന ഒന്നാണ്. കാല്‍മസിലുകളെ ശക്തിപ്പെടുത്താനും ഈ വ്യായാമത്തിനു കഴിയും.


LATEST NEWS