വീരഭദ്രാസനത്തിലൂടെ വെരിക്കോസ് വെയിന്‍ പ്രശ്നങ്ങള്‍ നിയന്ത്രിക്കാനും അരയുടേയും കാലിന്റേയും അമിതവണ്ണം കുറയ്ക്കാനും സാധിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീരഭദ്രാസനത്തിലൂടെ വെരിക്കോസ് വെയിന്‍ പ്രശ്നങ്ങള്‍ നിയന്ത്രിക്കാനും അരയുടേയും കാലിന്റേയും അമിതവണ്ണം കുറയ്ക്കാനും സാധിക്കും

നിവര്‍ന്നുനില്‍ക്കുക, കാലുകള്‍ അകത്തുക. നാല് - നാലര അടി അകലം കൈകള്‍ ഭൂമിക്കു സമാന്തരമായി ചുമലുകള്‍ക്കു നേരെ വലിച്ചുപിടിക്കുക. വലതുകാല്‍പ്പത്തി വലത്തോട്ട് തിരിയുക. കൈകള്‍ മുന്നില്‍ ഭൂമിക്കു സമാന്തരമായി നെഞ്ചിനു നേരെ കൂപ്പിയ നിലയില്‍ മുന്നോട്ടു (വലതു ഭാഗത്ത്) കുനിയുക. ഇടതുകാല്‍ പിന്നില്‍ ഉയര്‍ത്തുക. രണ്ടു കാലുകളും മുട്ടു മടങ്ങാതെയിരിക്കും. ഇപ്പോള്‍ ഇടതുകാലും ശരീരവും കൈകള്‍ ഒരേ നേര്‍രേഖയില്‍ ഭൂമിക്കു സമാന്തരമായിരിക്കും. ദൃഷ്ടി മുന്നോട്ട് മൊത്തം ഒരു 'ടി' ആകൃതി. തിരിച്ചുവന്ന് ഇടത്തോട്ട് ആവര്‍ത്തിക്കുക.

ബാലന്‍സും ശാന്തതയും ഊര്‍ജവും തരുന്ന ആസനമാണ്. കാലിലെ പേശികള്‍ക്ക് ആകൃതി ലഭിക്കും. വയറിലെ പേശികള്‍ സുന്ദരമാവും. വെരിക്കോസ് വെയിന്‍ പ്രശ്നങ്ങള്‍ നിയന്ത്രിക്കാനും അരയുടേയും കാലിന്റേയും അമിതവണ്ണം കുറയ്ക്കാനും ഈ ആസനത്തിലൂടെ സാധിക്കും.