പൂർവോത്താനാസനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൂർവോത്താനാസനം

പൂർവോത്താനാസനം ചെയ്യുന്ന വിധം

1. നിലത്തിരുന്ന് കാലുകൾ നിവർത്തി കൈകൾ പിന്നിൽ നിലത്തുറപ്പിക്കുക. കൈവിരലുകൾ പിൻഭാഗത്തേക്ക് തിരിഞ്ഞിരിക്കണം

2. ശ്വാസം എടുത്തുകൊണ്ട് അരക്കെട്ട് കഴിയുന്നത്ര ഉയർത്തുക

3. പാദങ്ങൾ ചേർന്നിരിക്കണം, നിലത്ത് പതിഞ്ഞിരിക്കണം. തല പുറകിലേക്ക് താഴ്ത്തിയിടുക.

4. നിലയിൽ നിന്ന് പുറത്ത് വന്ന് ഇരിക്കുക. കൈക്കുഴകൾ കുടയുക. ശവാസനത്തിൽ വിശ്രമിക്കുക

ഗുണങ്ങൾ

∙ ശരീരം മുഴുവൻ ലഘുവായി വലിയുന്നു

∙ മാറിടം വികസിക്കുന്നു. ശ്വാസകോശങ്ങളിലെ പ്രാണൻ ഊർജസ്വലമാകുന്നു

∙ രക്തചംക്രമണം സജീവമാകുന്നു

∙ തോളുകളെയും കൈകളെയും അരക്കെട്ടിനെയും ശക്തപ്പെടുത്തുന്നു


LATEST NEWS