സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അന്തര്‍ദേശിയ യോഗദിനത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ സംസാരിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അന്തര്‍ദേശിയ യോഗദിനത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ സംസാരിക്കും

ന്യൂയോര്‍ക്ക്:  കേരളത്തില്‍ നിന്നും ശാന്തിഗിരി ആശ്രമമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി 21 ന് നടക്കുന്ന അഞ്ചാമത് അന്തര്‍ദേശിയ യോഗദിനത്തില്‍ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് സംസാരിക്കും. ഇതോടു അനുബന്ധിച്ച് സ്വാമിജിയെ 'വിശ്വശാന്തിപത്മം' ഗ്ലോബല്‍ അവാര്‍ഡ്‌ നല്‍കി ആദരിക്കും.

തലേദിവസം ന്യൂയോര്‍ക്കിലുള്ള  ഐക്യരാഷ്ട്ര  സഭയുടെ ചര്‍ച്ച് സെന്ററില്‍ നടക്കുന്ന 26-മത് ലോക യോഗ ഫെസ്റ്റിവലില്‍ വച്ചാണ് അവാര്‍ഡ്‌ നല്‍കുക.വേള്‍ഡ് യോഗ കമ്മ്യൂണിറ്റിയാണ് യോഗ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. 

വിശ്വശാന്തിയുടെയും, സമാധാനത്തിന്റെയും സംസ്കാരത്തില്‍ അധിഷ്ഠിതമായി മത സൌഹാര്‍ദ്ദ ലോകസമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന് സ്വാമിജി നല്‍കുന്ന സമഗ്ര സംഭവനകള്‍ക്കാണ്‌ ഈ ആദരം.

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പെര്‍മനന്റ് മിഷനും, യുഎന്‍ ഗ്ലോബല്‍ കമ്മ്യൂണികേഷന്‍ ഡിപാര്‍ട്ട്മെന്റും, വേള്‍ഡ് യോഗ കമ്മ്യൂണിറ്റി എന്നീ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് അന്തര്‍ദേശിയ യോഗ ദിനം സംഘടിപ്പിച്ചിരിക്കുന്നത്.


LATEST NEWS