പുരുഷന്മാര്‍ എന്തിന് യോഗ ചെയ്യണം?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുരുഷന്മാര്‍ എന്തിന് യോഗ ചെയ്യണം?

ദിവസേന ജിമ്മില്‍ പോവുന്നതിനേക്കാളും രാവിലെയുള്ള ഓട്ടത്തിനേക്കാളുമുപരി പുരുഷന്മാരോട് യോഗ പരിശീലിക്കാനാണ് അവരുടെ ഫിറ്റന്‌സ് പരിശീലകര്‍ നിര്‍ദ്ദേശിക്കുന്നത്. അതിന് ചില കാരണങ്ങളുമുണ്ട്.

ശരീരത്തിന്റെ സുപ്രധാന ഭാഗങ്ങളില്‍ (core) വ്യായാമം നല്‍കുന്നു

നമ്മുടെ ശരീരപേശികളുടെ ദൃഢമാക്കുന്നതിനായി നിരവധി പ്രവൃത്തികള്‍ ജിമ്മില്‍ ചെയ്യാറുണ്ട്. അതിനുള്ള നിരവധി പുരുഷന്മാര്‍ നിര്‍ബന്ധമായും യോഗ ചെയ്യേണ്ടതിന്റെ കാരണങ്ങള്‍ഉപകരണങ്ങളുമുണ്ട്. എന്നാല്‍ ഇവയേക്കാളെല്ലാം കൂടുതല്‍ ഗുണം യോഗയ്ക്കുണ്ട്. യോഗാസനങ്ങള്‍ നമ്മുടെ പുറം ഭാഗത്തും വയറിലെ പേശികള്‍ക്കും നല്ലരീതിയില്‍ വ്യായാമം തരുന്നവയാണ്.


മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് നല്ലൊരു ഉപായമാണ് യോഗ എന്ന് നിസംശയം പറയാം. തിരക്കേറിയ ജീവിതത്തില്‍ മാനസിക സമ്മര്‍ദ്ദത്തിനുള്ള സാധ്യതയേറെയാണ്. വലിയ അധ്വാനമില്ലാതെ തന്നെ യോഗ പരിശീലനത്തിലൂടെ മനസ്സിനും ശരീരത്തിനും സുഖം നല്‍കാന്‍ യോഗാസനങ്ങള്‍ക്കാവും.

കേശ സംരക്ഷണം

നിങ്ങളുടെ മുടിയെ കുറിച്ചാലോചിച്ച് നിങ്ങള്‍ ആകുലപ്പെടാറുണ്ടോ? എങ്കില്‍ യോഗ പരീക്ഷിച്ചുനോക്കൂ. ഒരു ദ്രുതഗതിയിലുള്ള ഫലം ഇതില്‍ നിന്നും ആഗ്രഹിക്കരുത്. എന്നാല്‍ സമ്പൂര്‍ണമായതും അനുകൂലമായതുമായ ഫലം ഉണ്ടാകുമെന്നതിന് ഉറപ്പ്. ശീര്‍ഷാസനം പോലെയുള്ള ആസനങ്ങള്‍ തലച്ചോറിലേക്കുള്ള രക്ത ചംക്രമണം വര്‍ധിപ്പിക്കയും അത് മുടിവളര്‍ച്ചയ്ക്ക് ഗുണം ചെയ്യുകയും ചെയ്യും. മാത്രവുമല്ല മാനസിക സമ്മര്‍ദ്ദം കുറയുന്നതിലൂടെ തന്നെ വലിയൊരളവില്‍ മുടികൊഴിച്ചില്‍ തടയാനാവും.

ബന്ധങ്ങളും മെച്ചപ്പെടുത്താം

പങ്കാളിയുമൊന്നിച്ച് സമയം ചിലവഴിക്കാന്‍ ആവാതെ വരുന്നുണ്ടോ? എങ്കില്‍ വ്യായാമത്തിനുള്ള സമയം അതിന് ഉപയോഗിക്കാം. ശാന്തമായി ചെയ്യാവുന്നതായതിനാല്‍ യോഗാസനങ്ങള്‍ പങ്കാളിയ്‌ക്കൊപ്പം ചെയ്യുന്നത് ഇരുവരും തമ്മിലുള്ള ഹൃദയബന്ധം ദൃഢമാക്കുകയും ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യുകയും ചെയ്യും. ഒരോ ആസനമുറകളും പരസ്പരം സഹായത്തോടെയും സഹകരണത്തോടെയും ചെയ്യാവുന്നതുമാണ്


LATEST NEWS