ശരീരത്തിന് ഭംഗിയേകാന്‍ സേതുബന്ധനാസനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശരീരത്തിന് ഭംഗിയേകാന്‍ സേതുബന്ധനാസനം

ശരീരഭാരം വര്‍ദ്ധിക്കുന്നുവെന്നോര്‍ത്ത് വിഷമിക്കുന്ന ഒട്ടേറെ സ്ത്രീകളുണ്ട്. അവര്‍ക്ക് ചെയ്യാവുന്ന ഏറ്റവും നല്ലൊരു യോഗാസനമാണ് സേതുബന്ധനാസനം. സേതുബന്ധനാസനം അനുഷ്ഠിക്കുന്നതിന് മുമ്പ്  പരിശീലകന്റെ സഹായം തേടുന്നതാണ് കൂടുതല്‍ അഭികാമ്യം. 

ഗുണങ്ങള്‍

1. ശരീരത്തിന്റെ എല്ലാം ഭാഗത്തേയും പേശികള്‍ക്കും സന്ധികള്‍ക്കും ഏറെ ഗുണപ്രദമായൊരു ആസനമാണ് സേതുബന്ധനാസനം.

2. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു.

3. വിഷാദം, ക്ഷീണം എന്നിവയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്നു.
4.ദഹനപ്രക്രിയയെ സുഗമമാക്കുന്നു.
5.തലവേദന,നടുവേദന എന്നിവയെ ഇല്ലാതാക്കുന്നു.
6.ഉറക്കമില്ലായ്മ, ഉത്കണഠ,ക്ഷീണം എന്നിവയെ അകറ്റുന്നു.
7.ആസ്ത്മ,രക്താധിസമ്മര്‍ദ്ദം എന്നിവയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്നു.

ചെയ്യേണ്ട രീതി
1. കാലുകള്‍ മുന്നോട്ട് നീട്ടി തറയില്‍ മലര്‍ന്ന് കിടക്കുക.അതിനു ശേഷം കാല്‍പ്പദാങ്ങള്‍ തറയില്‍ ഉറപ്പിച്ച് കാല്‍ മടക്കുക.
2.ശേഷം കൈപ്പത്തികള്‍ തറക്കയ് അഭിമുഖമായി വരുന്ന വിധത്തില്‍ കൈകള്‍ ശരീരത്തിനിരുവശവും വയ്ക്കുക.
3.പിന്നീട് കൈകളും കാലും അതേ സ്ഥിതിയില്‍ തുടരുക. അര ഭാഗം മാത്രം തറയില്‍ നിന്നും ഉയര്‍ത്തുക.കൈകള്‍ തലക്കയ് മുകളില്‍ ഉയര്‍ത്തുന്നത് വരെ ഈ അവസ്ഥ തുടരുക.
4.അല്പ സമയത്തിന് ശേഷം ഈ ആസനത്തില്‍ മാറ്റം വരുത്താം.കാലുകളില്‍ ഒന്ന് വായുവില്‍ ഉയര്‍ത്തുക.അല്പസമയം ഈ അവസ്ഥയില്‍ തുടരാം.മറ്റേ കാലുകൊണ്ടും ഇതാവര്‍ത്തിക്കുക
 


LATEST NEWS