ആയൂഷ് വെല്‍നെസ് സെന്റര്‍ പദ്ധതിയിലേക്ക് യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആയൂഷ് വെല്‍നെസ് സെന്റര്‍ പദ്ധതിയിലേക്ക് യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ് 

ഭാരതീയ ചികിത്സാവകുപ്പിനു കീഴിലുള്ള ആയൂര്‍വേദ ആശുപത്രി ചീമേനിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന പ്രവര്‍ത്തിക്കുന്ന ആയൂഷ് വെല്‍നെസ് സെന്റര്‍ പദ്ധതിയിലേക്ക് യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികകളിലേക്ക് കരാര്‍/ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.     

യോഗ്യത:-പിഎന്‍വൈഎസ്, പിജി ഡിപ്ലോമ ഇന്‍ യോഗ, എംഎസ്‌സി യോഗ, ഒരു വര്‍ഷത്തെ ഗവ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായപരിധി 18-40. 

നിര്‍ദ്ദിഷ്ട യോഗ്യതയുുള്ളവര്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനിലെ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ഐ.എസ്.എം) ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 22ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  

ഫോണ്‍: 0467 2205710


LATEST NEWS