നട്ടെല്ലിന്റെ അയവിന് പശ്ചിമോത്താനാസനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നട്ടെല്ലിന്റെ അയവിന് പശ്ചിമോത്താനാസനം

സുഷുമ്നയിലൂടെ പ്രാണൻ സഞ്ചരിക്കുന്നതിനും ഉദരാഗ്നി ആളിക്കത്തുന്നതിനും അരക്കെട്ട് ഒതുങ്ങുന്നതിനും രോഗനിവാരണത്തിനും പറ്റിയ പശ്ചിമോത്താനാസനം ഏറ്റവും മികച്ച ആസനങ്ങളിൽ ഒന്നാണ് ഹഠയോഗ പ്രദീപിക, അധ്യായം 1, 30

ഉണർന്നിരിക്കുമ്പോൾ ശരീരം ഭൂരിഭാഗം സമയവും നിവർന്ന നിലയിലായിരിക്കുന്നതിനാൽ നട്ടെല്ല് സമ്മർദത്തിനിരയാകുന്നു.

പശ്ചിമോത്താനാസനത്തിന്റെ നിത്യപരിശീലനം നട്ടെല്ലിനെ അയവുള്ളതും സന്ധികളെ ചലനാത്മവും ആന്തരികാവയവങ്ങളെ സജീവവും നാഡീവ്യൂഹത്തെ പ്രസരിപ്പുള്ളതുമാക്കുന്നു. ഈ ആസനത്തിന് ഉഗ്രാസനം എന്നും ബ്രഹ്മചര്യാസനം എന്നും പറയുന്നു. ആസനങ്ങളിൽ ത്രിമൂർത്തികളെന്ന് അറിയപ്പെടുന്നത് ശീർഷാസനം സർവാംഗാസനം പശ്ചിമോത്താനാസനം എന്നിവയാണ്.

ചെയ്യുന്ന വിധം

1. ഇരുന്ന ശേഷം കാലുകൾ നീട്ടി നിവർത്തികൂട്ടിച്ചേർത്ത് വയ്ക്കുക. കാൽ വിരലുകൾ ശരീരത്തിന് അഭിമുഖമായിരിക്കണം. കൈപ്പത്തി അരക്കെട്ടിന്റെ ഇരുവശങ്ങളിലുമായി തറയിൽ കമഴ്ത്തി വയ്ക്കുക ശ്വസിച്ചുകൊണ്ട് രണ്ട് കൈകളും കാതുകൾക്ക് സമാന്തരമായി തലയ്്ക്കു മുകളിൽ ഉയർത്തുക. നട്ടെല്ലിനെ കഴിയുന്നത്ര വലിച്ചു നീട്ടണം.

2. നട്ടെല്ലിന്റെ മുകളിലോട്ടുള്ള വലിവ് നിലനിർത്തി ശ്വാസംവിട്ടുകൊണ്ട്് അരക്കെട്ട് മുന്നോട്ട് വളയ്ക്കുക.

3. മുന്നോട്ട് വളഞ്ഞ് കാൽവിരലുകളിൽ തൊടുക.

4. ചൂണ്ടുവിരലും നടുവിരലും കാലിന്റെ പെരുവിരലിന്റെയും രണ്ടാമത്തെ വിരലിന്റെയും ഇടയിൽ വച്ച് കയ്യുടെ പെരുവിരൽകൊണ്ട് കാലിന്റെ പെരുവിരലിനു മുകളിൽ അമർത്തണം. കാൽവിരലുകളിൽ പിടിക്കാൻ കഴിയാത്തപക്ഷം കാൽ കുഴലുകളിലോ കാൽ മുട്ടുകളിലോ പിടിച്ചാൽ മതി. പാദങ്ങൾ ചേർന്നും കാൽമുട്ടുകൾ നിവർന്നും ഇരിക്കണം. പാദങ്ങൾ പതിഞ്ഞിരിക്കണം. കാൽ വിരലുകൾ തലയ്ക്കു നേരെ തിരിഞ്ഞിരിക്കട്ടെ. പിന്നീട് ശ്വസിച്ചുകൊണ്ട് ശരീരം പൂർവ സ്ഥിതിയിലേക്ക് കൊണ്ടുവരിക.


LATEST NEWS