യോഗ ചെയ്ത് ആസ്തമ കുറയ്ക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യോഗ ചെയ്ത് ആസ്തമ കുറയ്ക്കാം

യോഗ ചെയ്താൽ ആസ്മ  കുറയും എന്നാണ് പഠനം പറയുന്നത്. ലോകത്ത് 300 ദശലക്ഷം ആസ്മ രോഗികൾ ഉണ്ടെന്നാണ് കണക്ക്. യോഗയ്ക്കാകട്ടെ, ഒരു വ്യായാമമുറ എന്ന രീതിയിൽ ലോകവ്യാപകമായി പ്രചാരം ഏറിക്കൊണ്ടിരിക്കുകയുമാണ്. 

ആസ്മയ്ക്കും അനുബന്ധ പ്രശ്നങ്ങൾക്കും ആശ്വാസമേകാൻ യോഗയ്ക്കു കഴിയും. ആസ്മയുടെ ലക്ഷണങ്ങളെ കുറയ്ക്കാനും ആസ്മരോഗികളുടെ ജീവിതത്തിൽ ഗുണഫലങ്ങൾ ഉണ്ടാക്കാനും യോഗ പരിശീലിക്കുന്നതിലൂടെ സാധിക്കുന്നു.ഇന്ത്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ 1048 സ്ത്രീ– പുരുഷൻമാരിലാണ് പഠനം നടത്തിയത്. വളരെ കുറഞ്ഞ അളവിൽ ആസ്മ ഉള്ളവർ മുതൽ കടുത്ത ആസ്മ രോഗികളെ വരെ പഠനത്തിൽ ഉൾപ്പെടുത്തി. രോഗം ആരംഭിച്ചിട്ട് ആറുമാസം ആയവർ മുതൽ 23 വർഷമായി ഈ രോഗം മൂലം ബുദ്ധിമുട്ടുന്നവർ വരെ പഠനത്തിൽ പങ്കെടുത്തു. പഠനകാലയളവിൽ മരുന്ന് ഉപയോഗം തുടർന്നവരുമുണ്ട്.

രണ്ടാഴ്ച മുതൽ നാലു വർഷത്തിലധികം വരെ നീണ്ട പഠനങ്ങൾ നടത്തി ആസ്മയുടെ ലക്ഷണങ്ങളെ കുറയ്ക്കാൻ യോഗയിലൂടെ സാധിക്കുമെന്ന് കണ്ടെത്തുകയായിരുന്നു. ആസ്മ നിയന്ത്രിക്കാൻ യോഗ സഹായിക്കും. എങ്കിലും ശ്വാസകോശത്തിന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ കഴിയുമോയെന്ന കാര്യം വ്യക്തമല്ല എന്നും പഠനം പറയുന്നു.ആസ്മ ചികിത്സയോടൊപ്പം യോഗയും ശീലിക്കുന്നത് വളരെ നല്ലതാണെന്ന് ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു.


Loading...