യോഗ എങ്ങനെ ആയുസ്സ് കൂട്ടുന്നു?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യോഗ എങ്ങനെ ആയുസ്സ് കൂട്ടുന്നു?

ഹൃദയമിടിപ്പുകളാണ് നമ്മുടെ ആയുസ്സ് അളന്ന് കൊണ്ടിരിക്കുന്നത്. ഹൃദയമിടിപ്പിന്‍റെ വേഗത കുറച്ച് ആയുസ്സ് നീട്ടാമെന്ന് പ്രാചീനര്‍ പല രീതിയില്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ഹൃദയമിടിപ്പുകളെ വര്‍ദ്ധിപ്പിക്കാതെ ക്രമപ്പെടുത്തി  സുദീര്‍ഘ ജീവിതം ഉറപ്പുവരുത്തുകയെന്നതായിരുന്നു ഇന്ത്യയിലെ തനത് നാട്ടറിവായ യോഗയുടെ  ആരോഗ്യപദ്ധതി. 


ഹൃദയമിടിപ്പിന്‍റെ നിരക്ക കുറക്കുന്നത് ശ്വസനം വഴി  തന്നെ.  ആരോഗ്യവത്തായ രീതിയില്‍ ശ്വാസോഛ്വാസം ക്രമീകരിച്ച് ഹൃദയത്തിന്‍റെ പണി ഭാരം കുറക്കുന്നു. ഈ ശ്വാസക്രമീകരണത്തിലെ ഊന്നലിലാണ് യോഗാഭ്യാസത്തിന്‍റെ മര്‍മ്മം. ഉടലിനെ വളയ്ക്കുന്നതും തിരിക്കുന്നതുമെല്ലാം ഈ ശ്വാസതാളത്തിന്‍റെ തെറ്റാത്ത ക്രമത്തിന് അനുസൃതമായിരിക്കും.   


ഇതുവഴി നാഡീവ്യവസ്ഥയെയും അത് താളബദ്ധമാക്കുന്നു. ശ്വാസത്തെ പൂര്‍ണനിയന്ത്രണത്തിലാക്കുന്ന യോഗാഭ്യാസികള്‍ക്ക്  അവയെ നിര്‍ത്തിവെക്കാനും കഴിയുമെന്ന്  യോഗ  വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

ശരീരത്തിന്‍റെയും മനസ്സിന്‍റെയും ഫ്ലെക്സിബിലിറ്റി പരമാവധി സാധ്യമാക്കുകയാണ് യോഗ. വലിഞ്ഞുമുറുകിയ അവസ്ഥയില്‍ നിന്ന്  ജൈവമായ ഒരു ലാളിത്യത്തിലേക്ക് യോഗ  നമ്മെ കൊണ്ടുപോകുന്നു. പ്രകൃതി നിര്‍ദ്ദേശിച്ചിരിക്കുന്ന  രീതിയെ അംഗീകരിച്ചുകൊണ്ടാണ്  അത് ശരീരത്തോട് പെരുമാറുന്നത്. 

 

അമിതമായ വേഗത്തെയും ആയാസത്തെയും കുടഞ്ഞുകളയാന്‍ യോഗ പറയുന്നു. മനസ്സിനെ ‘റിലാക്സ്’ ചെയ്യുകയും ഒന്നില്‍ത്തന്നെ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്ത് യോഗ  ബുദ്ധിയെ  സൂക്ഷ്മവും സുതാര്യവുമാക്കുന്നു.

 ഉടലിനും മനസ്സിനും ആവശ്യമല്ലാത്ത എല്ലാ മേദസ്സുകളെയും അത് അകറ്റുന്നു. ഒരു ശരീരത്തിന്‍റെ പരമാവധി ഊര്‍ജശേഷി ഉപയോഗപ്പെടുത്തിക്കൊണ്ടാണ്  യോഗ നമുക്ക് ‘ലോംഗ് ലൈഫ്’ വാഗ്ദാനം ചെയ്യുന്നത്. 

ശരീര പരിവര്‍ത്തനത്തിനൊപ്പം  ബോധ പരിവര്‍ത്തനവും യോഗയില്‍  സ്വാഭാവികമായി സംഭവിക്കുന്നു.മാനസിക പിരിമുറുക്കം കുറയ്ക്കാൻ
യോഗാഭ്യാസ നിലകളിൽ വളരെ എളുപ്പമുള്ള ആസനമാണ് ശവാസനം. യോഗയെപ്പറ്റി ബാലപാഠം പോലും അറിയാത്തവർക്ക് അനുഷ്ഠിക്കാനെളുപ്പം.  നാഡികളുടെ ടെൻഷൻ കുറച്ച് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുമെന്നതാണ് ശവാസനത്തിന്‍റെ ഗുണം.