പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയുടെ മാതാവ് മേരി റോയ് (86) അന്തരിച്ചു.വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവർത്തകയുമാണ് മേരി റോയ്. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രിംകോടതി വിധിക്ക് വഴിയൊരുക്കിയത്.
വിദ്യാഭ്യാസത്തിൽ പൊതു സമീപനവുമായി കോട്ടയത്ത് പള്ളിക്കൂടം സ്കൂൾ സ്ഥാപിച്ചു. സ്വതന്ത്രമായ കലാപ്രവർത്തനവും ആവിഷ്കാര സ്വാതന്ത്ര്യവും സ്കൂളിൽ നടപ്പിലാക്കി.
പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.