ചേരുവകൾ
ബൺ / ബ്രെഡ്
പൊരിച്ച ചിക്കൻ എല്ലില്ലാതെ ചെറിയ കഷ്ണങ്ങളാക്കിയത്
കിയാർ /കക്കിരി
ലെറ്റൂസ് (Lettuce)
സവാള കനം കുറച്ചരിഞ്ഞത്
(തക്കാളി ,കാപ്സിക്കം തുടങ്ങിയവയെല്ലാം കുട്ടികളുടെ ഇഷ്ടമനുസരിച്ചു എടുക്കാം)
മയോണൈസ്
ടൊമാറ്റോ സോസ്
തയ്യാറാക്കുന്ന വിധം
ബൺ രണ്ടായി മുറിച്ചെടുത്തു (ബ്രെഡ് ആണെങ്കിൽ 2 പീസ് ബ്രെഡ് എടുക്കാം) അതിൽ ഒരു പീസിന്റെ മുകളിൽ ആദ്യം കുറച്ചു മയോണൈസ് തേച്ചു നീളത്തിൽ കനം കുറച്ചു മുറിച്ചെടുത്ത കിയാർ വെക്കുക, പിന്നെ ലെറ്റൂസും ,സവാളയും ആവശ്യമുള്ളത് വെച്ചതിനു ശേഷം ചിക്കന്റെ പീസുകൾ നിരത്തി വെച്ച് അതിനു മുകളിൽ മയോണൈസും ടൊമാറ്റോ സോസും ഒഴിച്ചു മറ്റേ പീസ് മുകളിൽ വെച്ച് സെർവ് ചെയ്യാം.