ചേരുവകൾ
1. നെയ്യ് – 1 1/2 ടേബിൾസ്പൂൺ
2. റവ – 1 കപ്പ്
3. വെള്ളം – 2 കപ്പ്
4. ശർക്കര – 1 1/2 കപ്പ്
5. ഏലക്കപ്പൊടി – 1/2 ടീസ്പൂൺ
6. അരിപ്പൊടി – 1 കപ്പ്
7. ഉപ്പ് – ആവിശ്യത്തിന്
8. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
9. എണ്ണ – 1 ടേബിൾസ്പൂൺ
10. ചൂട് വെള്ളം – 1 കപ്പ്
തയ്യാറാക്കുന്ന വിധം
1. ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് കൂടെ റവയിട്ട് നന്നായി ഒന്ന് ഇളക്കാം.
2. ഇനി വേറെ ഒരു പാനിലേക്ക് ശർക്കര ഇട്ട് വെള്ളമൊഴിച്ചു ശർക്കര പാനിയാക്കി എടുക്കാം.
3. റവ നന്നായി ഒന്ന് റോസ്റ്റ് ആയി വരുമ്പോൾ ശർക്കരപാനി അതിലേക്ക് ഒഴിച്ച് നന്നായി കുറുക്കി ഒന്ന് വറ്റി വരുമ്പോൾ അതിലേക്ക് 1/2 ടേബിൾസ്പൂൺ നെയ്യും, ഏലക്കപ്പൊടിയും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് ഉരുളപ്പിടിക്കാൻ പാകമാകുമ്പോൾ അടുപ്പിൽ നിന്ന് മാറ്റം.
4. ഇനി ഒരു ബൗളിലേക്ക് അരിപ്പൊടിയും, ഉപ്പും, മഞ്ഞൾപ്പൊടിയും, എണ്ണയും ഒഴിച്ച് നന്നായി മിക്സ് ചെയ്യാം. ശേഷം ചെറു ചൂടുവെള്ളം കൂടി അതിലേക്ക് ഒഴിച്ച് നന്നായി കുഴച്ചെടുക്കാം.
5. ഇനി കുഴച്ച് വെച്ചേക്കുന്ന അരിപ്പൊടി മിക്സ് കുറച്ചെടുത്തു ബോൾ ആക്കി കൈയിൽ വെച്ച് ചെറുതായി ഒന്ന് പരത്തി അതിന്റെ നടുക്ക് ഒരു കുഴിപോലെ ആക്കി അതിലേക്ക് നേരത്തെ ഉണ്ടാക്കി വെച്ച റവ മിക്സ് കുറച്ച് വെച്ച് ബോൾ ആക്കി എടുക്കാം ( കുഴക്കട്ട പോലെ ).
6. എല്ലാം ഇതുപോലെ ചെയ്‌തെടുത്തതിന് ശേഷം അവിയിൽ ഒരു 20 മിനിറ്റ് വേവിച്ചെടുക്കാം.