ചേരുവകൾ
മീൻ അര കിലോ,മഞ്ഞൾപൊടി കാൽ ടീസ്പൂൺ,
മുളകുപൊടി ഒന്നര ടേബിൾ സ്പൂൺ, മല്ലിപ്പൊടി മുക്കാൽ ടീസ്പൂൺ, ഉലുവാപ്പൊടി കാൽ ടീസ്പൂൺ, വെളിച്ചെണ്ണ 4 ടേബിൾ സ്പൂൺ, കടുക് അര ടീസ്പൂൺ, ഉലുവ ഒരു നുള്ള്, ഇഞ്ചി ചെറിയ കഷണം അരിഞ്ഞത്, വെളുത്തുള്ളി ഇടത്തരം 6അല്ലി അരിഞ്ഞത്,കറിവേപ്പില 2 തണ്ട്, ഉള്ളി-1/4കപ്പ് ,സവാള 1/3 കപ്പ്, ചെറുതായി അരിഞ്ഞത്, കുടംപുളി 3 ചുള ചെറിയ കഷണങ്ങളാക്കി കാൽ കപ്പ് ചെറുചൂടുവെള്ളത്തിൽ 15- 20 മിനിറ്റ് കുതിർക്കണം, ചൂടുവെള്ളം ആവശ്യത്തിന്, ഉപ്പു പാകത്തിന്.
തയാറാക്കുന്ന വിധം-
മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉലുവാപ്പൊടി എന്നിവ 2 ടേബിൾസ്പൂൺ വെള്ളത്തിൽ ചേർത്ത് പേസ്റ്റാക്കുക.
മീൻചട്ടിയിൽ 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് ഇടത്തരം തീയിൽ സ്വർണനിറമാകുന്നതുവരെ വഴറ്റുക. ശേഷം ഉള്ളി, സവാള, കറിവേപ്പില എന്നിവ ഇട്ട് സവാള ഇളം സ്വർണനിറമാകുന്നതുവരെ വീണ്ടും വഴറ്റണം. തുടർന്ന് തീ കുറച്ചുവച്ച് മുളക്- മല്ലി-മഞ്ഞൾ പേസ്റ്റ് ചേർത്ത് എണ്ണ തെളിയുന്നതുവരെ 2- 3 മിനിറ്റ് തുടർച്ചയായി ഇളക്കുക. അതുകഴിഞ്ഞ് കുടംപുളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി ഒന്നര കപ്പ് ചൂടുവെള്ളവും ഉപ്പും ചേർത്തു വേവിക്കുക. ശേഷം മീൻ കഷണങ്ങളും കറിവേപ്പിലയും ഇട്ട് പാത്രം മൂടുക. എണ്ണ തെളിഞ്ഞ് കുറുകി വരുന്നതുവരെ തീ കുറച്ചു വച്ച് 20 – 25 മിനിറ്റ് വേവിച്ച് ഓഫ് ചെയ്യുക.