ഒരു പാനിൽ എന്നാ ഒഴിച്ച് സവാള വഴറ്റി അതിലേക്കു ഇഞ്ചി വെളുത്തുള്ളി അരച്ചതും, 2 പച്ചമുളകും ചേർത്ത് പച്ചമണം മാറുമ്പോൾ ഇതിലേക്ക് പൊടികളെല്ലാം ചേർത്ത് മൂപിച്ചെടുക്കുക.
ഇതിലേക്ക് ഒരു ചെറിയ തക്കാളി കൂടി ചേർത്ത് വഴറ്റി, തക്കാളി നന്നായി വെന്തു ഉടഞ്ഞു വരുന്നവരെ മൂടിവച്ചു വേവിക്കുക.
ഇനി ഇതിലേക്ക് ചിക്കൻ ചേർത്ത് കൊടുക്കുക. കൂടെ ആവശ്യത്തിന് ഉപ്പും.2 മിനിറ്റ് ഒന്ന് ഇളക്കി
Chicken ചെറുതായി കളർ മാറീതുടങ്ങുമ്പോൾ അതിലേക്കു 1/4 കപ്പ് തൈര് ചേർത്ത് കൊടുക്കുക.
തൈര് ചേർത്ത് ഇളക്കി 4 മിനിറ്റ് മൂടിവച്ചു വേവിക്കുക.
അതിനു ശേഷം ഇതിലേക്ക് 1/4 cup വെള്ളം കൂടി ചേർത്ത് chicken വേവിച്ചെടുക്കാം. ( 15-20 minutes).
ഇതിലേക്ക് കുറച്ച് മല്ലിയില പുതിനായില്ല ചേർത്ത് കൊടുക്കുക.
ഇനി നമുക്ക് ഇതിലെ ചിക്കൻ കഷ്ണങ്ങൾ മാറ്റി വെള്ളം എത്ര ഉണ്ടെന്നു അളന്നു നോക്കാം.
ഒരു cup ജീരകശാല അരിക്ക് 2 cup വെള്ളം ആണ് വേണ്ടത്.
ചിക്കൻ ഗ്രേവി എത്ര ഉണ്ടെന്നു അളന്നുനോക്കി അതിനനുസരിച്ചു വെള്ളം ചേർക്കാം.
അപ്പൊ ബാക്കിയുള്ള മസാലയിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കാം.
ഇനി ഇതിലേക്ക് കോരി മാറ്റിവച്ച ചിക്കൻ ചേർക്കുക.നന്നായി തിളച്ചു വരുമ്പോൾ അരിയും ആവശ്യത്തിന് ഉപ്പും ചേർക്കാം. ചേർത്ത് കൊടുക്കാം.
നന്നായി തിളച്ചു വരുമ്പോൾ ചെറിയ തീയിൽ 4 മിനിറ്റ് അടച്ചു വക്കുക. തുറന്നു ഒന്ന് ഇളക്കിയതിനു ശേഷം വീണ്ടും ഒരു 6-7 മിനിറ്റ് ചെറിയ തീയിൽ മൂടി വക്കാം. അതിനു ശേഷം തീ ഓഫ് ചെയ്തു ഒരു 20 മിനിറ്റ് തുറക്കാതെ വക്കുക.
20 മിനിറ്റു നു ശേഷം തുറന്നു വിളമ്പി കഴിക്കാം.