മുംബൈ: യാത്രക്കിടെ വനിതാ പൈലറ്റിനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഊബർ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. മുംബൈയിൽ വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് സംഭവം നടന്നത്. തെക്കൻ മുംബൈയിൽ നിന്ന് ഘാട്‌കോപ്പറിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നാവിക ഉദ്യോഗസ്ഥനായ യുവതിയുടെ ഭർത്താവാണ് 28-കാരിയായ യുവതിക്ക് ഊബർ ബുക്ക് ചെയ്തത്. സർക്കാർ ക്വാർട്ടേഴ്സ് ലഭിക്കാത്തതിനാൽ ഭർത്താവ് നാവികസേനയുടെ ഒരു റെസിഡൻഷ്യൽ കോംപ്ലക്സിലും യുവതി ഘാട്കോപ്പറിലുമാണ് താമസിക്കുന്നതെന്ന് അവർ പൊലീസിനോട് പറഞ്ഞു.
യാത്ര തുടങ്ങി 25 മിനിറ്റിനുശേഷം ക്യാബ് ഡ്രൈവർ റൂട്ട് മാറ്റിയെന്നും പിന്നാലെ മറ്റ് രണ്ട് പുരുഷന്മാരെ ക്യാബിൽ കയറ്റിയെന്നും യുവതി പറഞ്ഞു. തന്റെ പിൻസീറ്റിൽ ഇരുന്ന ഒരാൾ തന്നെ അനുചിതമായി സ്പർശിച്ചുവെന്ന് സ്ത്രീ പരാതിയിൽ പറഞ്ഞു.
















