തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 335 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ധന കമീഷന്റെ ശുപാര്‍ശയിലുള്ള ഗ്രാന്റാണ് അനുവദിച്ചത്.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിനാണ് തുക അനുവദിച്ചത്.
പഞ്ചായത്തുകളുടെ ചുമതലയിലുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്കും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കുമായി 199 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ക്കായി 136 കോടി രൂപയും ലഭ്യമാക്കിയിട്ടുണ്ട്.
















