ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനും സുസ്ഥിരമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും അക്കൗണ്ടന്റുമാര്‍ക്ക് കൂടുതല്‍ വിശാലമായ പങ്ക് വഹിക്കാന്‍ കഴിയുന്ന തരത്തില്‍ ആഗോള അക്കൗണ്ടന്‍സി സ്ഥാപനമായ എസിസിഎ (അസോസിയേഷന് ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ട്സ്) യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. ഇത് അക്കൗണ്ടന്‍സി മേഖലയെ നവീകരിക്കുകയും പുനര്‍ നിര്‍വചിക്കുകയും ചെയ്യും.
ഈ മാറ്റം ബിസിനസ് വിജയത്തിന് ആവശ്യമായ പുതിയ മൂല്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അക്കൗണ്ടന്റുമാരുടെ പങ്ക് കൂടുതല്‍ ശക്തമാക്കും. ആഗോള രംഗത്തെ സാമ്പത്തിക മാറ്റങ്ങള്‍ക്കാവശ്യമായ രീതിയില്‍ പുതിയ സാങ്കേതികവിദ്യകളെ ഉപയോഗിക്കുന്നതില്‍ കഴിവുള്ളവരുമാക്കും.
തൊഴില്‍ദാതാക്കളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് എസിസിഎ നിലവിലുള്ള അക്കൗണ്ടിംഗ് പഠനരീതി നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സമകാലിക മാറ്റങ്ങള്‍ക്കനുസൃതമായി നവീകരിച്ചു. പുതുതലമുറ പഠിതാക്കളുമായും തൊഴില്‍ദാതാക്കളുമായും നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം വരുത്തിയ ഈമാറ്റം 2027 മധ്യത്തോടുകൂടി നിലവില്‍ വരും.
പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി അക്കൗണ്ടന്റുമാര്‍ ബിസിനസിന്റെ വളര്‍ച്ചയ്ക്കും മാറിയ ലോകത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനും കഴിവുള്ളവരായി മാറുകയാണെന്നും ഈ മാറ്റങ്ങള്‍ പുതിയ തലമുറയ്ക്ക് വൈവിധ്യമാര്‍ന്ന അവസരങ്ങള്‍ തുറന്നുകൊടുക്കുമെന്നും എസിസിഎ ചീഫ് എക്സിക്യൂട്ടീവ് ഹെലന് ബ്രാന്‍ഡ് പറഞ്ഞു.
അക്കൗണ്ടിംഗ് മേഖലയില്‍ എസിസിഎ യോഗ്യത തൊഴില്‍ദാതാക്കള്‍ ഏറ്റവും മികച്ച നിലവാരമായി കാണുന്നു. രാജ്യത്തും പുറത്തുമുള്ള തൊഴില്‍ ദാതാക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായ തൊഴില്‍ ക്ഷമതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും ഭാവിയിലേക്ക് കുതിയ്ക്കാന്‍ സഹായിക്കുന്നതുമാണിതെന്ന് എസിസിഎ ഇന്ത്യാ ഡയറക്ടര്‍ മുഹമ്മദ് സാജിദ് ഖാന് പറഞ്ഞു. പഠന മാര്‍ഗനിര്‍ദേശങ്ങള്‍, അസെസ്മെന്റ്, തൊഴില്‍ പിന്തുണ, കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായം എന്നിവയെല്ലാം ഉള്‍പ്പെടുന്ന രീതിയില്‍ നിര്‍മിത ബുദ്ധിയും ഡിജിറ്റല്‍ മെന്ററിംഗും സഹയാകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും തുടങ്ങാന്‍ പോകുന്നവര്‍ക്കുമൊക്കെ നിലവിലെ രീതികള്‍ക്കൊപ്പം പുതിയ മാറ്റങ്ങളും ഉള്‍ക്കൊണ്ട് കോഴ്സ് പൂര്‍ത്തിയാക്കുന്നതിന് വലിയ ചെലവോ ബാധ്യതയോ ഉണ്ടാക്കില്ല. അവര്‍ക്ക് എസിസിഎ പഠനത്തിലൂടെ പ്രൊഫഷണല്‍ അക്കൗണ്ടന്‍സിയില്‍ യുണിവേഴ്സിറ്റ് ഓഫ് ലണ്ടന്റെ ബിഎസ്സി (ഓണേഴ്സ്) സര്‍ട്ടിഫിക്കറ്റ് നേടാനും കഴിയും.
മറ്റുയോഗ്യതയില്ലാതെ തന്നെ പുതുതായി തയ്യാറാക്കിയ ഫൗണ്ടേഷന് കോഴ്സുവഴി എസിസിഎ പഠനത്തിന് യോഗ്യത നേടാന്‍ അവസരവും ഇപ്പോഴുണ്ട്.
STORY HIGHLIGHT: ACCA makes changes to eligibility criteria
















