സിനിമകൾക്ക് ധനസഹായം നൽകുന്നതും റിസ്‌കുകൾ കൈകാര്യം ചെയ്യുന്നതുമെല്ലാം നിർമ്മാതാക്കൾ ആണ്. തിരക്കഥകളെ സിനിമയാക്കി മാറ്റുന്ന യഥാർത്ഥ നായകന്മാരാണ് ഇവർ. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ചലച്ചിത്ര നിർമ്മാതാക്കളെയും അവർ എങ്ങനെ അവരുടെ സാമ്രാജ്യം കെട്ടിപ്പടുത്തുവെന്നും നമുക്ക് നോക്കാം.
1. കലാനിധി മാരൻ – 33400 കോടി
ഇന്ത്യയിലെ ഏറ്റവും ധനികനായ ചലച്ചിത്ര നിർമാതാവ് കലാനിധി മാരനാണ്. സൺ ഗ്രൂപ്പിന്റെ ഉടമയാണ് അദ്ദേഹം. സൺ പിക്ചേഴ്സുമായി ചേർന്ന് അദ്ദേഹം എന്തിരൻ, പേട്ട, ജയിലർ തുടങ്ങിയ മെഗാ ഹിറ്റുകൾ നിർമിച്ചിട്ടുണ്ട്.
2. റോണി സ്ക്രൂവാല – 12800 കോടി
യു.ടി.വി മോഷൻ പിക്ചേഴ്സിന്‍റെ സ്ഥാപകനാണ് റോണി. പിന്നീട് അത് ഡിസ്നിക്ക് ബില്യൺ ഡോളറിന് വിറ്റു. അദ്ദേഹത്തിന്റെ പുതിയ സംരംഭമായ ആർ.എസ്.വി.പി മൂവീസാണ് ഉറി, കേദാർനാഥ് എന്നീ സിനിമകൾ നിർമിച്ചത്.
3. ആദിത്യ ചോപ്ര – 7,500 കോടി
യാഷ് രാജ് ഫിലിംസിന്റെ തലവനായ ആദിത്യ ചോപ്ര ബോളിവുഡിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ചിലത് നിർമിച്ചിട്ടുണ്ട്. ചലച്ചിത്രനിർമാണത്തിലും വിതരണത്തിലും ഒരുപോലെ ശ്രദ്ധകേന്ദ്രീകരിക്കാറുണ്ട് അദ്ദേഹം.
4. അർജനും കിഷോർ ലുല്ലയും – 7,400 കോടി
ഇറോസ് ഇന്റർനാഷനലിന്റെ പിന്നിലെ ബുദ്ധികേന്ദ്രങ്ങളായ ലുല്ല സഹോദരന്മാർ ബോളിവുഡിലും മറ്റ് പ്രാദേശിക ഭാഷകളിലും സിനിമകൾ നിർമിച്ചിട്ടുണ്ട്.
5. കരൺ ജോഹർ – 1,700 കോടി
കരൺ ജോഹറിന്‍റേതാണ് ധർമ പ്രൊഡക്ഷൻസ്. നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്.
6. ഗൗരി ഖാൻ – 1,600 കോടി രൂപ
ഷാരൂഖ് ഖാനൊപ്പം, റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ സഹ ഉടമയാണ് ഗൗരി. ചെന്നൈ എക്സ്പ്രസ് എന്ന ഹിറ്റ് ചിത്രത്തിന്‍റെ നിർമാതാവാണ് ഗൗരി.
7. ആമിർ ഖാൻ – 1,500 കോടി
ആമിർ ഖാൻ പ്രൊഡക്ഷൻസിലൂടെ, താരേ സമീൻ പർ, ദംഗൽ തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ ആമിർ നിർമിച്ചിട്ടുണ്ട്.Top 10 richest film producers in India 2025
8. ഭൂഷൺ കുമാർ – 1,400 കോടി
ടി-സീരീസിന്റെ തലവനാണ്. സംഗീത-സിനിമ മേഖലകളിൽ ശക്തികേന്ദ്രമാണ്.
9. സാജിദ് നദിയാദ്‌വാല -1,100 കോടി
കിക്ക്, ബാഗി തുടങ്ങിയ ഹിറ്റുകൾക്ക് നിർമിച്ച നദിയദ്‌വാല ഗ്രാൻഡ്‌സൺ എന്റർടൈൻമെന്റിന്റെ ഉടമ.
10. ഏക്താ കപൂർ – 1,030 കോടി
പരമ്പരകൾ മുതൽ സിനിമകൾ വരെ നീണ്ടുനിൽക്കുന്ന സംഭാവന. ഏക്താ കപൂറിന്റെ കീഴിലുള്ള ബാലാജി ടെലിഫിലിംസ് അവരെ ടി.വി, സിനിമ മേഖലയിൽ പ്രധാനിയാക്കി.
















