അച്ഛന്റെ പാതയിലൂടെ വിജയ് സേതുപതിയുടെ മകന്‍ സുര്യ വിജയ് സേതുപതിയും സിനിമയിലെത്തിയിരിക്കുകയാണ്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അനല്‍ അരശ് സംവിധാനം ചെയ്ത ഫീനിക്‌സ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രൻ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. നേരത്തെ പ്രീമിയറില്‍ നിന്നുള്ള സൂര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനങ്ങള്‍ സൂര്യയ്ക്ക് നേരിടേണ്ടതായും വന്നു. ഇപ്പോഴിതാ മകന് വേണ്ടി മാപ്പ് ചോദിച്ച് എത്തിയിരിക്കുകയാണ് വിജയ് സേതുപതി.
‘മകന്റെ പ്രവൃത്തി മനഃപൂർവ്വമല്ല. അത് അറിയാതെ ചെയ്തതാകാം. ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിലോ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിലോ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു,’ വിജയ് സേതുപതി പറഞ്ഞു. ഒരു സിനിമയിൽ നായകനായപ്പോഴേക്കും സൂര്യയ്ക്ക് അഹങ്കാരമായെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്ന വിമർശനം.
ഫിനിക്‌സിന്റെ പ്രീമയറിനിടെ ആരാധകരോട് സംസാരിക്കുമ്പോൾ വീഡിയോയില്‍ സൂര്യ ചൂയിംഗ് ഗം ചവക്കുന്നുണ്ട്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. എന്നാൽ വിവാദങ്ങള്‍ക്കിടയിലും സൂര്യയുടെ പ്രകടനം കയ്യടി നേടുന്നുണ്ട്.
STORY HIGHLIGHT: vijay sethupathi apologizes for son surya
















