പാലിൽ തുപ്പിയതിന് ശേഷം വീടുകളിൽ പാൽ വിതരണം ചെയ്തിരുന്ന പാൽക്കാരൻ അറസ്റ്റിൽ. വിഷയം ഒരു ഉപഭോക്താവിന്റെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
പപ്പു എന്നറിയപ്പെടുന്ന മുഹമ്മദ് ഷെരീഫ് ആണ് ഗോമതി നഗർ പ്രദേശത്ത് പാൽ വിതരണം ചെയ്തിരുന്നത്. ഇയാളെയാണ് ഒരു ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
















