Business

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ് | Gold rate

സംസ്ഥാനത്ത് ഇന്നലെ രണ്ടുതവണ ഉയർന്ന സ്വർണവിലയിൽ ഇന്നും ഉയർച്ച. ഇന്നലെ രാവിലെ 72,880 രൂപയായിരുന്ന പവൻ ഉച്ച കഴിഞ്ഞപ്പോഴേയ്ക്കും 73,200 രൂപയിൽ എത്തിയിരുന്നു.

ഇന്ന് വീണ്ടും വില വർധിച്ചു. 9,150 രൂപയായിരുന്ന ഒരു ഗ്രാം ഇന്ന് 60 രൂപ വർധിച്ച് 9,170 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണം 480 രൂപ വർധിച്ച് 73,200 രൂപയിൽ നിന്ന് 73,360 രൂപയായി.