ചേരുവകൾ
നാടൻ കോഴി (ആറുമാസം പ്രായം)- ഒരു കിലോ
തേങ്ങപ്പാൽ- അര മുറി തേങ്ങ
വെളിച്ചെണ്ണ – 100 ഗ്രാം
നല്ലെണ്ണ- 100 ഗ്രാം
കോഴി മരുന്ന് – 50 ഗ്രാം
പാചകം ചെയ്യേണ്ട രീതി
ചിക്കൻ ചെറിയ ചെറിയ കഷ്ണങ്ങളാക്കിയെടുത്ത് തേങ്ങാപ്പാലിൽ ഉപ്പിടാതെ വേവിച്ചെടുക്കാം. ശേഷം ഒരു പാനിൽ നല്ലെണ്ണയും വെളിച്ചെണ്ണയും ചേർത്ത് ചൂടാക്കുക.ഇതിലേയ്ക്ക് കോഴിമരുന്ന് മസാലയിട്ട് കൊടുക്കണം. ശേഷം ഇതിലേയ്ക്ക് വേവിച്ച ചിക്കനിട്ട് കൊടുത്ത് നന്നായി യോജിപ്പിക്കണം. വെള്ളമുണ്ടെങ്കിൽ വറ്റിച്ചെടുക്കണം.എണ്ണ തെളിയുന്നതുവരെ വറുക്കണം. ഇറച്ചിനന്നായി വരട്ടിയെടുക്കണം.