പനിക്കൂര്‍ക്കയില കൊണ്ട് ഒരു ബജി ഉണ്ടാക്കിയാലോ ? ഞെട്ടേണ്ട, അങ്ങനെ ഒരു ഐറ്റം ഉണ്ട്, അങ്ങ് കർണാടകയിൽ. ദൊഡ്ഡു പത്രേ എന്നാണ് നമ്മുടെ പനിക്കൂർക്കയെ അവർ വിളിക്കുന്നത്. ഇല വിഭവങ്ങള്‍ ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്താറുള്ള കാര്‍ണാടകയിലുള്ള ആളുകള്‍ പനിക്കൂര്‍ക്കയെയും രുചികരമായ വിഭവമാക്കി. എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ചേരുവകൾ
പനിക്കൂര്‍ക്കയില- ആവശ്യത്തിന്
കടലമാവ് -12 കപ്പ്
അരിപ്പൊടി -2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂൺ
ജീരകപ്പൊടി -ഒരു നുള്ള്
കായം -ഒരു നുള്ള്
ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
മുളകുപൊടി -ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടലമാവ്, ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, ജീരകപ്പൊടി, കായം, മുളകുപൊടി എന്നിവ വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കുറച്ചു നേരം മാറ്റി വെക്കാം. കഴുകി വൃത്തിയാക്കിയ പനിക്കൂര്‍ക്ക ഇല മാറ്റിവെച്ചിരിക്കുന്ന മാവില്‍ മുക്കി, ചൂടായ എണ്ണയില്‍ വറുത്തെടുക്കാം.