കൊച്ചിയിൽ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് ഉടമ അറിയാതെ ഒഎല്‍എക്‌സിലൂടെ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ യുവതി പിടിയിൽ. മലബാര്‍ സര്‍വീസ് അപ്പാര്‍ട്ട്മെന്റ് എല്‍എല്‍പി കമ്പനി ഉടമയായ സാന്ദ്രയെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഒരേ ഫ്‌ളാറ്റുകള്‍ കാണിച്ച് മൂന്നുപേരില്‍നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.
കാക്കനാട് മാണിക്കുളങ്ങര റോഡ് ഗ്ലോബല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റിലെ ഫ്‌ളാറ്റ് 11 മാസത്തേക്ക് പണയത്തിനു ലഭിക്കാന്‍ പണം നല്‍കി തട്ടിപ്പിനിരയായവരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്. കേസില്‍ ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ മിന്റു കെ. മാണിയെ നേരത്തേ പിടികൂടിയിരുന്നു. കമ്പനിയുടെ മറ്റൊരു ഉടമയായ ആശ ഒളിവില്‍ കഴിയുകയാണ്.
ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും മാറി മാറി വാടകയ്‌ക്കെടുത്ത ശേഷമാണ് തട്ടിപ്പ് നടത്തുന്നത്. ഈ ഫ്‌ളാറ്റുകള്‍ ഒഎല്‍എക്‌സില്‍ പണയത്തിനു നല്‍കാമെന്ന് പരസ്യം നല്‍കി ആവശ്യക്കാരെ ആകര്‍ഷിക്കും. ഒരേ ഫ്‌ളാറ്റ് കാട്ടി പലരില്‍നിന്നായി ലക്ഷങ്ങള്‍ പണയത്തുക ഈടാക്കുകയാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരേ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകള്‍ നിലവിലുണ്ടെന്നും ഒളിവില്‍ കഴിയുന്ന ആശക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
STORY HIGHLIGHT: kakkanad flat for sale olx fraud