സുഹൃത്തിന്റെ സംസ്‌കാരച്ചടങ്ങിനിടെ കണ്ണീരോടെ നൃത്തംചെയ്ത് വയോധികന്‍. മധ്യപ്രദേശിലെ മന്ദ്‌സോറിലാണ് സംഭവം. അംബാലാല്‍ പ്രജാപത് തന്റെ അടുത്ത സുഹൃത്തും സാമൂഹികപ്രവര്‍ത്തകനുമായ സോഹന്‍ലാല്‍ ജെയിന്റെ മരണാനന്തരച്ചടങ്ങിനിടെയാണ് സംഭവം അരങ്ങേറുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
‘സോഹന്‍ലാലിന്റെ അന്ത്യയാത്രയില്‍ ഞാന്‍ നൃത്തംചെയ്യുമെന്ന് വാക്കുകൊടുത്തിരുന്നു. ഞാന്‍ അത് ചെയ്തു. അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാള്‍ മേലെയായിരുന്നു, എന്റെ നിഴലുപോലെ ആയിരുന്നു’ അംബാലാല്‍ പറഞ്ഞു. 2021 ജനുവരിയില്‍ അംബാലാലിന് എഴുതിയ കത്തിലായിരുന്നു ശവമഞ്ചത്തിന് മുന്നില്‍ നൃത്തംചെയ്യണമെന്ന് സോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നത്.
നീ എന്റെ ശവഘോഷയാത്രയുടെ ഭാഗമായി ഡ്രമ്മിന്റെ താളത്തിനനുസരിച്ച് നൃത്തംചെയ്ത് പാട്ടുപാടി യാത്രയാക്കണം. ദുഃഖത്തോടെയല്ല, സന്തോഷത്തോടെ വേണം എന്നെ യാത്രയാക്കാന്‍ എന്നായിരുന്നു സോഹന്‍ലാല്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്.
STORY HIGHLIGHT: man dances infront of close friend funeral
















