ശ്രീറാം ഗ്രൂപ്പിന് കീഴിലുള്ള മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാൻസ് പുതുക്കിയ പലിശ നിരക്കുകൾ പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം, വിവിധ കാലയളവിലേക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 7 ശതമാനം മുതൽ 7.60 ശതമാനം വരെ പലിശ ലഭിക്കും. 3 മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശയായ 7.60 ശതമാനം ലഭിക്കുക. സ്ത്രീ നിക്ഷേപകരുടെ പലിശ നിരക്കിൽ 0.05 ശതമാനത്തിന്റെ അധിക പലിശയും നൽകും.
മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങളിൽ 0.50 ശതമാനം അധിക പലിശ ലഭിക്കും. പുതുക്കുന്ന എല്ലാ സ്ഥിരനിക്ഷേപങ്ങൾക്കും വാർഷിക നിരക്കിൽ 0.15 ശതമാനത്തിന്റെ അധിക നേട്ടമുണ്ടാകും. പുതിയ നിക്ഷേപങ്ങൾക്ക് പുറമെ, 10 കോടി രൂപവരെ പുതുക്കുന്ന നിക്ഷേപങ്ങൾക്കും ഈ പലിശ നിരക്ക് ബാധകമായിരിക്കും. ഫിക്സഡ് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളുടെ (എഫ്ഐപി) നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്ക് പ്രകാരം, വിവിധ കാലയളവിലേക്കുള്ള എഫ്ഐപികൾക്ക് 7 ശതമാനം മുതൽ 7.60 ശതമാനം വരെ പലിശ ലഭിക്കും.
നിക്ഷേപ പദ്ധതികൾക്കനുസരിച്ച് പലിശ നിരക്കുകളിൽ മാറ്റം വരും. മുൻനിര ധനകാര്യ സ്ഥാപനങ്ങളിൽ വിശ്വാസയോഗ്യമായ സ്ഥിരനിക്ഷേപ പദ്ധതിയാണ് ശ്രീറാം ഫിനാൻസിന്റേത്. ഇന്ത്യ റേറ്റിംഗ് ആൻഡ് റിസർച്ച് ഏജൻസിയുടെ IND AA+/Stable, ഐ സി ർ എയുടെ [ICRA]AA+ (Stable) എന്നീ ഉയർന്ന റേറ്റിങ് ശ്രീറാം ഫിനാൻസ് കരസ്ഥമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 5 മുതലുള്ള നിക്ഷേപങ്ങൾക്ക് നിരക്ക് ബാധകമായിരിക്കുമെന്ന് ശ്രീറാം ഫിനാൻസ് അറിയിച്ചു.
STORY HIGHLIGHT: Fixed deposit interest rates revised
















