ഹിന്ദുജ ഗ്രൂപ്പ് ആനന്ദ് അഗര്‍വാളിനെ ഗ്രൂപ്പ് പ്രസിഡന്‍റ് – ഫിനാന്‍സ് ആയി നിയമിച്ചു. മൂന്നു ദശകത്തിലേറെ പ്രവൃത്തി പരിചയമുള്ള അദ്ദേഹം കൃഷിക്ക് ആവശ്യമായ സാധനങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ (പവര്‍), എഫ്എംസിജി, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സിമന്‍റ്, ലോഹങ്ങള്‍, ബാങ്കിംഗ് പേയ്മെന്‍റ് സേവനങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് ഫിനാന്‍സ്, ട്രഷറി, എം&എ, ക്യാപിറ്റല്‍ സ്ട്രാറ്റജി, ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് എന്നിവയില്‍ അദ്ദേഹത്തിന് വൈദഗ്ധ്യമുണ്ട്.
ഹിന്ദുജ ഗ്രൂപ്പിന്‍റെ ബിസിനസ്സുകള്‍ തന്ത്രപരമായ വികസനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ശക്തമായ സാമ്പത്തിക നേതൃത്വം നിര്‍ണായകമാണ്. കോര്‍പ്പറേറ്റ് ഫിനാന്‍സിലും ലയന-എറ്റെടുപ്പുകളിലും ആനന്ദിന്‍റെ മികവുറ്റ അനുഭവസമ്പത്തും, വലിയ സാമ്പത്തിക തന്ത്രങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്‍റെ കഴിവുകളും ഗ്രൂപ്പിന്‍റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാകും. തങ്ങളുടെ അടുത്ത ഘട്ട വികസനത്തില്‍ അദ്ദേഹം സുപ്രധാന സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഹിന്ദുജ ഗ്രൂപ്പ് പ്രസിഡന്‍റ്-എച്ച്ആര്‍ അമിത് ചിഞ്ചോലിക്കര്‍ പറഞ്ഞു.
ഹിന്ദുജ ഗ്രൂപ്പിന്‍റെ സാമ്പത്തിക സംവിധാനം ശക്തിപ്പെടുത്തിയും തന്ത്രപരമായ നടപടികള്‍ക്ക് പിന്തുണ നല്‍കിയും ഹിന്ദുജ ഗ്രൂപ്പിന്‍റെ തുടര്‍ച്ചയായ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. സാമ്പത്തിക കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും മൂലധന വിനിയോഗം മെച്ചപ്പെടുത്തുന്നതിനും ഗ്രൂപ്പിന്‍റെ വിപുലീകരണ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹിന്ദുജ ഗ്രൂപ്പ് പ്രസിഡന്‍റ് – ഫിനാന്‍സ്, ആനന്ദ് അഗര്‍വാള്‍ പറഞ്ഞു.
വലിയ അന്താരാഷ്ട്ര പിഇ ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ എന്നിവയില്‍ നിന്ന് അഗര്‍വാള്‍ വിജയകരമായി മൂലധനം സമാഹരിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ ഉയര്‍ന്ന മൂല്യമുള്ള ലയന-എറ്റെടുപ്പ് ഇടപാടുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ഹിന്ദുജ ഗ്രൂപ്പില്‍ ചേരുന്നതിന് മുമ്പ് ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സിന്‍റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടാറ്റാ പവര്‍, പീപ്പുള്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ഇക്വിറ്റി, എജിഎസ് ട്രാന്‍സാക്റ്റ് ടെക്നോളജീസ്, ആദിത്യ ബിര്‍ള ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി ലിമിറ്റഡ് എന്നീ പ്രമുഖ സ്ഥാപനങ്ങളില്‍ നയതന്ത്രപരമായ നേതൃപദവികള്‍ വഹിച്ചിട്ടുണ്ട്.
ആനന്ദ് അഗര്‍വാല്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും, കമ്പനി സെക്രട്ടറിയും, ഐസിഡബ്ല്യുഎ, സിഎഫ്എയുമാണ് യോഗ്യതയുമുണ്ട്. കൂടാതെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, അഹമ്മദാബാദില്‍ നിന്ന് എക്സിക്യൂട്ടീവ് എംബിഎ ബിരുദവും നേടിയിട്ടുണ്ട്.
STORY HIGHLIGHT: hinduja group appoints anand agarwal as group president finance
















