കൊച്ചി ശ്രീജി ഷിപ്പിങ് ഗ്ലോബല്‍ ലിമിറ്റഡിന്‍റെ (എസ്എസ്ജിഎല്‍) പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 ആഗസ്റ്റ് 19 മുതല്‍ 21 വരെ നടക്കും.
16,298,000 പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 240 രൂപ മുതല്‍ 252 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 58 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 58 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ബീലൈന്‍ ക്യാപിറ്റല്‍ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എലാര ക്യാപിറ്റല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
STORY HIGHLIGHT: Sreeji Shipping Global Limited IPO
















