മോഷണക്കേസിലെ പ്രതി 30 ഗ്രാം എംഡിഎംഎയുമായി പിടിയിൽ. മാവൂർ തെങ്ങിലക്കടവ് സ്വദേശി അമീർ ശർവാനാണ് പിടിയിലായത്. ടൗൺ പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് ട്രെയിൻ മാർഗം കോഴിക്കോട് എത്തിച്ച എംഡിഎംഎ റെയിൽവേ സ്റ്റേഷനടത്തുവെച്ചാണ് പിടികൂടിയത്.
















