വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് നമ്മുടെ രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഈ സന്ദർഭത്തിൽ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് വൈറലാകുന്നത്. യുഎസ് സ്വദേശിയായ ഒരു 17-കാരന്‍ ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഗേബ് മെറിറ്റ് അതിമനോഹരമായി ഇന്ത്യയുടെ ദേശീയഗാനമായ ‘ജനഗണമന’ ആലപിച്ചിരിക്കുന്നത്. യുഎസ്സില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ ദിശ പന്‍സൂരിയയാണ് ഈ വീഡിയോ ചിത്രീകരിക്കുന്നത്. ”അമേരിക്കക്കാരനായ 17-കാരന്‍ ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നും. എന്റെ ദൈവമേ! എന്റെ ഹൃദയം ഇത് കണ്ട് പുഞ്ചിരിക്കുകയാണ്. അവന്‍ അടിപൊളിയാണ്. ഇവന് ഒട്ടേറെ രാജ്യങ്ങളുടെ ദേശീയഗാനങ്ങള്‍ അറിയാം. പക്ഷേ ഇന്ത്യയാണ് ഇവന്റെ പ്രിയപ്പെട്ടത്. അസാമാന്യ കഴിവുകളുള്ള ഇവന്‍ ജീവിതത്തില്‍ വലിയ വിജയം നേടട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു’. വീഡിയോയ്‌ക്കൊപ്പം ദിശ കുറിച്ചു.
View this post on Instagram
ഇതിനോടകം നിരവധിപേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഇന്ന് കണ്ടതില്‍ ഏറ്റവും മികച്ച കാര്യം ഇതാണ്, അഭിമാന നിമിഷം, ഇന്ത്യയില്‍ നിന്ന് ഒരുപാട് സ്‌നേഹം. ഈ മനോഹരമായ രാജ്യം സന്ദര്‍ശിക്കാനായി താങ്കളെ ഞാന്‍ ക്ഷണിക്കുന്നു… എന്നെല്ലാമായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കമെന്റുകൾ
STORY HIGHLIGHT: us teenager sings indian national anthem
















