ബംഗളൂരു: സോണിയ ഗാന്ധിക്കെതിരായ ബിജെപി വിമർശനത്തിന് ചുട്ടമറുപടിയുമായി കോൺഗ്രസ് നേതാവും എംഎൽഎയുമായ ടി ജഗ്ഗ റെഡ്ഡി.
സോണിയ ഗാന്ധി 59 വർഷം മുൻപേ ഇന്ത്യയുടെ മരുമകളാണെന്ന് ബിജെപിയെ ഓർമ്മിപ്പിച്ച റെഡ്ഡി, ഇത്രകാലമായിട്ടും അവരെ വിടാതെ പിന്തുടർന്ന് ആക്രമിക്കുന്ന ബിജെപി നിലപാടിൽ അത്ഭുതപ്പെടുന്നുവെന്നും പറഞ്ഞു. ഗാന്ധികുടുംബം ചെയ്ത നല്ലകാര്യങ്ങളെ അവഗണിച്ച് അവർക്കുമേൽ ചെളിവാരിത്തേക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്വാതന്ത്യസമരത്തിൽ ബിജെപി നേതാക്കൾക്ക് യാതൊരു പങ്കുമില്ലെന്നും ജഗ്ഗ റെഡ്ഡി പറഞ്ഞു. സ്വാതന്ത്യ സമരത്തിൽ യാതൊരു പങ്കും വഹിക്കാത്ത ബിജെപിയാണ് സ്വാതന്ത്യത്തിനായി പോരാടിയ ഒരു കുടുംബത്തെ അപമാനിക്കുന്നത്. നിങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയോ ആഭ്യന്തരമന്ത്രി അമിത് ഷായുടേയോ രക്ഷിതാക്കളോട് ചോദിച്ചാൽ അവർ പോലും ഗാന്ധി കുടുംബത്തിന്റെ മഹത്വം അംഗീകരിക്കുന്നുണ്ടാകുമെന്നും റെഡ്ഡി വ്യക്തമാക്കി.
















