ഖത്തറിൽ യാത്രയ്ക്കായി ദോഹ മെട്രോ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മാർഗനിർദേശങ്ങൾ നൽകി. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് നിർദേശങ്ങൾ നൽകിയത്. എല്ലാ യാത്രക്കാരും സുരക്ഷിതവും സുഖകരവുമായ മെട്രോ യാത്ര ഉറപ്പാക്കാൻ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
സുരക്ഷാ മാർഗനിർദ്ദേശങ്ങൾ
. ട്രെയിൻ വാതിലുകൾ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക.
. സ്റ്റേഷനുകൾക്കുള്ളിലെ എല്ലാ നിർദ്ദേശങ്ങളും അടയാളങ്ങളും പാലിക്കുക, കൈവശമുള്ള സാധനങ്ങൾ സൂക്ഷിക്കുക.
. അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടണം.
. സ്റ്റേഷനുകൾക്കുള്ളിൽ പുകവലി നിർബന്ധമായും ഒഴിവാക്കണം.
. എസ്കലേറ്ററുകൾ ഉപയോഗിക്കുമ്പോൾ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണം
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാവർക്കും സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും വേണ്ടിയാണ് ഈ നടപടികളെന്നും മന്ത്രാലയം വ്യക്തമാക്കി.
















