ആർജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.
ഇത്തരത്തിലുള്ള വാർത്തകൾ വെറും വ്യാജപ്രചാരണങ്ങളാണെന്നും ഇതിനു പിന്നിൽ ചിലരുടെ അജണ്ടകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. LDF-ൽ RJD ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















