രാവിലെ പലരുടേയും ചുണ്ടുകള്‍ വരണ്ടതാകാറുണ്ട്. ചിലപ്പോള്‍ ചുണ്ട് പൊട്ടിയതായും തോന്നാറുണ്ട്. ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വരണ്ട ചുണ്ടുകള്‍ക്ക് പരിഹാരം കാണാം.
ശരീരത്തില്‍ ജലാംശം കുറയുന്നത് ചുണ്ടുകള്‍ വരളാനുള്ള ഒരു പ്രധാന കാരണമാണ്. അതിനാല്‍ ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുക. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ചുണ്ടുകള്‍ വരളുന്നത് തടയാനും സഹായിക്കും.
പലര്‍ക്കും ചുണ്ടുകള്‍ ഉമിനീര്‍ ഉപയോഗിച്ച് നനയ്ക്കുന്ന ശീലമുണ്ട്. ഇത് താത്കാലികമായി ആശ്വാസം നല്‍കുമെങ്കിലും, ഉമിനീര്‍ ഉണങ്ങുമ്പോള്‍ ചുണ്ടുകള്‍ കൂടുതല്‍ വരളും.
വായ തുറന്ന് ഉറങ്ങുന്നത് ചുണ്ടുകളിലെ ഈര്‍പ്പം നഷ്ടപ്പെടുത്തും. വിറ്റാമിന്‍ ബി, സിങ്ക്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചുണ്ടുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥ ചുണ്ടുകള്‍ക്ക് വരള്‍ച്ചയുണ്ടാക്കും. ഉറങ്ങുന്നതിന് മുന്‍പ് പെട്രോളിയം ജെല്ലിയോ, ഷിയ ബട്ടറോ, തേനോ അടങ്ങിയ നല്ലൊരു ലിപ് ബാം ചുണ്ടില്‍ പുരട്ടുക. ഇത് ചുണ്ടുകള്‍ക്ക് ഈര്‍പ്പം നല്‍കാനും വരള്‍ച്ച തടയാനും സഹായിക്കും.
ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണെങ്കില്‍, മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുള്ള ലിപ്സ്റ്റിക് തെരഞ്ഞെടുക്കുക.
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചുണ്ടുകള്‍ സ്‌ക്രബ് ചെയ്യുന്നത് വരണ്ട കോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. ഇതിനായി പഞ്ചസാരയും തേനും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കാം. ഇത് ചുണ്ടുകള്‍ക്ക് മൃദുത്വം നല്‍കും.
content highlight: Lips dry
















