സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വൈസ് ചാൻസിലർ നിയമനത്തിനുള്ള പട്ടികയുടെ മുൻഗണനാക്രമം മുഖ്യമന്ത്രി തീരുമാനിക്കണമെന്നും. മുഖ്യമന്ത്രി തയ്യാറാക്കുന്ന മുൻഗണനാക്രമം ചാൻസലർ ആയ ഗവർണർ പരിഗണിക്കണമെന്നും ഉത്തരവുമായി സുപ്രീംകോടതി.
വിസിമാരുടെ നിയമനത്തിനായുള്ള പട്ടിക അക്ഷരമാല ക്രമത്തിൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറണം. തുടർന്ന് മുഖ്യമന്ത്രി പട്ടികയിലെ പേരുകൾ മുൻഗണനാക്രമത്തിൽ ഗവർണർക്ക് കൈമാറണം. പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേരുകളോട് മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ അത് ഫയലിൽ കുറിക്കാം. വിയോജിപ്പിന്റെ കാരണവും രേഖകളും ചാൻസലറായ ഗവർണർക്ക് പട്ടികയ്ക്ക്ക്കൊപ്പം കൈമാറണമെന്നും മുഖ്യമന്ത്രി കൈമാറുന്ന പട്ടികയിലെ മുൻഗണനാക്രമം കണക്കിലെടുത്തുവേണം ഗവർണർ വിസി നിയമനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും ഉത്തരവിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി കൈമാറിയ പട്ടികയിലെ പേരുകളോടും മുൻഗണനാക്രമത്തിലും ഗവർണർക്ക് വിയോജിപ്പുണ്ടെങ്കിൽ അക്കാര്യം ഫയലിൽ കുറിക്കാം. രേഖകളും ചാൻസിലർ ഫയലിൽ വയ്ക്കണം. സംസ്ഥാന സർക്കാരിനും ഗവർണർക്കും പാനലിലെ പേരുകളിൽ ഏകാഭിപ്രായം ഉണ്ടായില്ലെങ്കിൽ അക്കാര്യം സുപ്രീംകോടതി അറിയിക്കണം. തുടർന്ന് സുപ്രീംകോടതി ആയിരിക്കും വിസി നിയമനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. കോടതി കൂട്ടിച്ചേർത്തു.
STORY HIGHLIGHT: kerala vc appointments supreme court
















