ടെസ്ലയുടെ ഇലക്ട്രിക് കാറുകളുമായി പോയ ട്രക്കിന് തീപ്പിടിച്ചു. ആറ് കാറുകൾ പൂർണമായും കത്തിനശിച്ചു. സിൽമറിലെ ഗോൾഡൻ സ്റ്റേറ്റ് ഫ്രീവേയിലാണ് അപകടമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീപ്പിടിത്ത വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും കാറുകളിലേറെയും കത്തിനശിച്ചതായി ലോസ് ആഞ്ചലീസ് അഗ്നിരക്ഷാവിഭാഗം പറഞ്ഞു.
ട്രക്കിൽ ഉണ്ടായിരുന്ന എട്ടുകാറുകളിൽ ആറെണ്ണവും പൂർണമായും കത്തിനശിച്ചതായി എൻബിസി റിപ്പോർട്ട് ചെയ്തു. ബാക്കിയുള്ള രണ്ട് കാറുകൾ ട്രെയിലറിൽ നിന്ന് മാറ്റിയതായാണ് സൂചന. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാൽ തീ പിടിക്കാനുണ്ടായതിന്റെ കാരണം വ്യക്തമല്ല.
STORY HIGHLIGHT: Truck carrying electric cars catches fire
















