പണ്ടുമുതലേ നമ്മൾ കേൾക്കുന്ന കാര്യമാണ് നമ്മൾ ജീവിക്കുന്ന സ്ഥലവും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത്. എന്നാൽ അത് നമ്മൾ അത്ര പ്രവർത്തികമാക്കാറില്ല എന്നതാണ് സത്യം. എന്നാൽ ഇപ്പോഴിതാ അങ്ങ് ചൈനയിൽ നിന്നുള്ള ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകുന്നത്. ചൈനയിലെ ഒരു ട്രെയിനിൽ നിന്നുള്ളതാണ് വീഡിയോ.
വിദ്യാർത്ഥികളടക്കം നിരവധിപേർ യാത്ര ചെയ്യുന്ന ഒരു ട്രെയിനിന്റെ ഉൾവശത്ത് നടന്ന കാര്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഗ്വാങ്‌ഷോ സബ്‌വേ ലൈൻ 3 യിലായിരുന്നു സംഭവം. അബദ്ധത്തിൽ ഒരു സ്കൂൾ വിദ്യാർത്ഥി തന്റെ കയ്യിലുണ്ടായിരുന്ന പാനീയം ട്രെനിനുള്ളിലേക്ക് വീഴുന്നു. ആ സമയത്ത് തന്നെ കുട്ടി കയ്യിലുണ്ടായിരുന്ന തന്റെ ബാഗിൽ നിന്നും ടിഷ്യൂ പേപ്പർ എടുത്ത ശേഷം താഴെ നിലം തുടയ്ക്കുന്നതാണ് വീഡിയോയിലുള്ളത്.
View this post on Instagram
നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമ്മെന്റുമായി എത്തിയിരിക്കുന്നത്. മിക്ക മുതിർന്നവരേക്കാളും പെരുമാറാൻ അറിയാം ഈ കുട്ടിക്ക് അറിയാം, ഇത്രയും ഉത്തരവാദിത്തത്തോടെ പെരുമാരുന്ന കുട്ടി … ഇങ്ങനെ പോകുന്നു കമ്മെന്റുകൾ.
STORY HIGHLIGHT: chinese school boy spilled drink
















