രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസം ഇടിയോട് കൂടിയ ശക്തമായ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ കിഴക്ക്, വടക്ക് മേഖലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. തെക്കൻ മേഖലയിൽ ഉപരിതല ന്യൂനമർദം രൂപപ്പെടുന്നതാണ് വീണ്ടും വേനൽമഴക്ക് കാരണം.
ചില ഉൾനാടുകളിലേക്ക് മഴ വ്യാപിക്കാനും സാധ്യതയുണ്ട്. തെക്ക്-കിഴക്ക് മുതൽ വടക്ക്-കിഴക്ക് വരെ മിതമായ വേഗത്തിൽ കാറ്റ് വീശും. കൂടാതെ പൊടിപടലങ്ങൾ ഉയർത്തുകയും അത് ദൃശ്യപരത കുറക്കുകയും ചെയ്യുമെന്ന് എൻ.സി.എം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
STORY HIGHLIGHT: UAE weather alert
















