റോഡിന് കുറുകെ കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാർഗനിർദേശങ്ങൾ പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നതിനാൽ കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പുമായി ഷാർജ പോലീസ്. ഒരു വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടാണ് മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഏകദേശം എല്ലാ അപകടങ്ങൾക്കും പിന്നിൽ സുരക്ഷിതമല്ലാത്ത കാൽനടയാത്രയാണെന്നാണ് അധികൃതർ പറയുന്നത്.
മാർച്ച് 29ന് പ്രാബല്യത്തിൽ വന്ന പുതിയ ഗതാഗത നിയമം അനുസരിച്ച് റോഡിന് കുറുകെ കടക്കാൻ അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാൽ കനത്ത പിഴയും തടവും ലഭിക്കും. മണിക്കൂറിൽ 80 കിലോമീറ്റർഅല്ലെങ്കിൽ അതിൽ കൂടുതൽ വേഗതയുള്ള റോഡുകളിൽ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ കൂടെ റോഡിന് കുറുകെ കടന്നാൽ, 10,000 ദിർഹം പിഴയും കുറഞ്ഞത് മൂന്ന് മാസത്തേക്ക് തടവുമാണ് ശിക്ഷ.
കാറിന് മുന്നിലേക്ക് പെട്ടെന്ന് ഓടിക്കയറിയ കാൽനടയാത്രക്കാരൻ വാഹനമിടിച്ച് വീഴുന്നതാണ് വീഡിയോയിലുള്ളത്. കാൽനടയാത്രക്കാർക്ക് കുറുകെ കടക്കാൻ ഉള്ള സ്ഥലത്താണ് അപകടം സംഭവിച്ചതെങ്കിലും വാഹനങ്ങൾക്ക് പോകാനുള്ള സിഗ്നലുള്ളപ്പോൾ നടന്നതാണ് അപകടകാരണം.
STORY HIGHLIGHT: sharjah police warns pedestrians
















