ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വെർച്വൽ അസിസ്റ്റന്റായ ‘മഹ്ബൂബി’ലൂടെയുള്ള സേവനങ്ങൾ വിപുലീകരിച്ച് ആർടിഎ. ദുബായുടെയും ആർടിഎയുടെയും ഡിജിറ്റൽ സ്ട്രാറ്റജി 2030നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ട്രാറ്റജി 2030നും ചേർന്നാണ് നടപടി. കാര്യക്ഷമവും തടസ്സമില്ലാത്തതുമായ ഡിജിറ്റൽ സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്.
2018 ഒക്ടോബറിൽ ആരംഭിച്ചതിനു ശേഷം ‘മഹ്ബൂബ്’ ഇതിനോടകം 2.7 കോടി സംഭാഷണങ്ങൾ കൈകാര്യം ചെയ്യുന്നത്. 330ലധികം സേവനങ്ങളാണ് നിലവിൽ മഹ്ബൂബ് നൽകുന്നത്. വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷനുകൾ, വാട്ട്സാപ്പ് എന്നിവ വഴി മെഹ്ബൂബ് സേവനം ലഭ്യമാകും. ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്ട്രേഷൻ ഇടപാടുകൾ, ട്രാഫിക് പിഴ അടയ്ക്കൽ, നോൽ കാർഡ് ടോപ്-അപ്, അപ്പോയിന്റ്മെന്റ് ബുക്കിങ്….. എന്നീ സേവനങ്ങൾ ഈ ആപ്പ് ഉപയോക്താക്കൾക്കായി നൽകുന്നു.
STORY HIGHLIGHT: Dubai RTA’s Mahboub upgrade
















