ദുബൈയിൽ 200 ഇ.വി. ചാർജറുകൾ സ്ഥാപിക്കാൻ പെയ്ഡ് പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിനും ഇത്തിസലാത്തിന്‍റെ അനുബന്ധ സ്ഥാപനമായ ‘ചാർജ് ആൻഡ് ഗോ’യും തമ്മിൽ ധാരണയായി. മുപ്പത് മിനിറ്റിനകം വാഹനങ്ങൾ ചാർജ് ചെയ്യാവുന്ന അതിവേഗ ചാർജറുകളാണ് സ്ഥാപിക്കുക. ദുബൈയിൽ അധിവേഗം വളരുന്ന ഇ.വി വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന രീതിയിലാണ് പുതിയ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. 10 വർഷത്തേക്കാണ് കരാർ. കരാർ അനുസരിച്ച് ഒക്ടോബർ മുതൽ പ്രധാന ഇടങ്ങളിൽ ഫാസ്റ്റ് ചാർജിങ് പോയിന്റ് സ്ഥാപിച്ചു തുടങ്ങും.
മറ്റു ചാർജറുകളേക്കാൾ വിവിധ താമസമേഖലകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലുമാണ് ഇവ സ്ഥാപിക്കുന്നതെന്നും ഇ.വി വാഹന ഉടമകൾക്ക് കൂടുതൽ സൗകര്യം വാഗ്ദാനം ചെയ്യുന്ന പദ്ധതി ദുബൈയുടെ വിശാലമായ അർബൻ മാസ്റ്റർ പ്ലാൻ 2040നെയും ഹരിത ഗതാഗത ലക്ഷ്യങ്ങളേയും പിന്തുണക്കുമെന്നും അധികൃതർ അറിയിച്ചു.
പാർക്കിനിന്‍റെ മൊബൈൽ ആപ്പുമായി എല്ലാ ചാർജിങ് സ്റ്റേഷനുകളും സംയോജിപ്പിക്കുന്നത് വഴി ചാർജിങ് സ്പോട്ടുകൾ ബുക്ക് ചെയ്യാനും യഥാസമയം അപ്ഡേറ്റ്സിനും പേയ്മെന്റ് അടക്കാനും കഴിയും.
STORY HIGHLIGHT: 200 ev chargers to be installed
















