വേനലവധി പൂര്‍ത്തിയാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവർത്തനം ആരംഭിക്കാനിരിക്കെ റാസല്‍ഖൈമയില്‍ പ്രത്യേക സുരക്ഷ പദ്ധതികളുമായി ആഭ്യന്തര മന്ത്രാലയം. വിദ്യാര്‍ഥികളുടെ സുരക്ഷയെ മുൻനിർത്തി വിവിധ വകുപ്പ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ റാക് പോലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍സാം അല്‍ നഖ്ബിയുടെ നേതൃത്വത്തിൽ റാക് പോലീസ് ആസ്ഥാനത്ത് യോഗം ചേർന്നു.
എമിറേറ്റിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്കൂളുകള്‍ക്കും സമീപം സുഗമമായ ഗതാഗതം ഉറപ്പാക്കുമെന്നും ഗതാഗതം നിയന്ത്രിക്കുന്നതിന് സ്കൂള്‍ മാനേജ്മെന്റുമായി സഹകരിച്ച് ഏകോപനം ഉറപ്പുവരുത്തുമെന്നും അഹമ്മദ് അല്‍സാ പറഞ്ഞു. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് ഉയർന്ന രീതിയിലുള്ള ഗതാഗത സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റാക് പോലീസ് സ്റ്റേഷനുകളുടെ അധികാര പരിധിയനുസരിച്ച് പ്രധാന വിദ്യാഭ്യാസ മന്ദിരങ്ങളെയും സ്കൂളുകളെയും പ്രതിനിധീകരിക്കുന്ന ഹോട്ട്സ്പോട്ടുകളുടെ അവലോകനവും യോഗത്തില്‍ നടന്നു. ഈ ഹോട്ട്സ്പോട്ടുകളില്‍ രാവിലെയും ഉച്ചക്കും ഗതാഗതം നിയന്ത്രിക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും അപകടങ്ങള്‍ തടയുന്നതിനും പോലീസ് പട്രോളിങ് നടത്തും.
STORY HIGHLIGHT: rak police action plan for safe school journey
















