ഷാർജ എമിറേറ്റിലെ ജലവിതരണം വർധിപ്പിക്കാനായി 400 കോടി ദിർഹം ചെലവുവരുന്ന പദ്ധതിയുമായി ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശാനുസരണമാണ് പദ്ധതി. ഈ പദ്ധതിയിലൂടെ പ്രതിദിനം ഒൻപത് കോടി ഗാലൺ വെള്ളത്തിന്റെ ഉത്പാദനശേഷിയായിരിക്കും ലഭ്യമാകുക.
ജലസേചനപദ്ധതിയുടെ ഭാഗമായി എമിറേറ്റിലെ മധ്യമേഖലയിലേക്കും പ്രധാനനഗരങ്ങളിലേക്കും ജലവിതരണം ശക്തമാക്കുകയാണ് ഇതിലൂടെ മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം. അൽ സുബൈർ, അൽ ബാദി, അൽ ബുറൈർ പ്രദേശങ്ങളിലായി മൂന്ന് പമ്പിങ് സ്റ്റേഷനുകളും ഒൻപത് ജലസംഭരണികളും ഉൾപ്പെടെ മൂന്ന് പ്രധാന പദ്ധതികളാണ് അതോറിറ്റി നടപ്പിലാക്കുന്നതെന്ന് സേവയുടെ ജലവകുപ്പ് ഡയറക്ടർ എൻജിനിയർ ഫൈസൽ അൽ സെർക്കൽ അറിയിച്ചു.
STORY HIGHLIGHT: New project to increase water supply
















