വാഷിങ്ടൻ: സാമ്പത്തിക തട്ടിപ്പ് കേസിൽ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മേല്‍ പിഴ ചുമത്തിയ വിധി റദ്ദാക്കി ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി. സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ച് കാണിച്ചതിന് ട്രംപിനും രണ്ട് മക്കള്‍ക്കുമെതിരെ കീഴ്‌ക്കോടതി 500 ദശലക്ഷം ഡോളറാണ് ചുമത്തിയിരുന്നത്.
ഡോണള്‍ഡ് ട്രംപ് തന്റെ സമ്പത്ത് പെരുപ്പിച്ച് കാണിച്ചുവെന്ന് ആരോപിച്ച് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് നല്‍കിയ കേസിലാണ് വിധി. അഞ്ച് പേരടങ്ങുന്ന ജഡ്ജിങ്ങ് പാനലാണ് വിധി തീരുമാനിച്ചത്. ട്രംപിനെതിരെ ചുമത്തിയ 515 മില്യണ്‍ യുഎസ് ഡോളര്‍ വളരെ കൂടുതലാണെന്നാണ് പാനലിന്റെ വിലയിരുത്തല്‍. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വായ്പാ സ്ഥാപനങ്ങള്‍ക്കും നല്‍കിയ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റില്‍ ട്രംപിന്റെ കമ്പനിയായ ട്രംപ് ഓര്‍ഗനൈസേഷന്‍ അവരുടെ ആസ്തി പെരുപ്പിച്ചു കാണിച്ചു എന്നാണ് പരാതി.
കേസിൽ സമ്പൂര്‍ണ വിജയമെന്ന് ട്രംപ് പ്രതികരിച്ചു. അതേ സമയം, വിധിക്കെതിരെ റിവ്യു ഹർജി നൽകുമെന്ന് ന്യൂയോർക്ക് അറ്റോർണി ജനറലിന്‍റെ ഓഫിസ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ന്യൂയോർക്ക് കോടതി ഡോണൾഡ് ട്രംപിനെയും ട്രംപ് ഓർഗനൈസേഷനെയും ശിക്ഷിച്ചത്.
















