ദുബൈ മെട്രോ സ്റ്റേഷനുകളിലെ അടയാള ബോർഡുകളിലുള്ള നവീകരണം പൂർത്തിയാക്കി റോഡ് ഗതാഗത അതോറിറ്റി. റെഡ്, ഗ്രീൻ ലൈനുകൾക്ക് പുറമേ ദുബായ് ട്രാം സ്റ്റേഷനിലെ ബോർഡുകളിലും നവീകരണംകൊണ്ടുവന്നു. മെട്രോ ഓപറേറ്റർമാരായ കിയോലിസ്-എം.എച്ച്.ഐയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
യാത്ര കൂടുതൽ എളുപ്പവും ആസ്വാദ്യകരവുമാക്കാനാണ് ഇത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഒമ്പതിനായിരത്തോളം സൂചനാ ബോർഡുകളാണ് പുതുതായി സ്ഥാപിക്കുകയും മാറ്റിസ്ഥാപിക്കുകയും ചെയ്തിരിക്കുന്നത്. എളുപ്പത്തിൽ കാണാവുന്നവിധം എക്സിറ്റുകൾ ഇപ്പോൾ തിളക്കമുള്ള മഞ്ഞ ബോക്സുകളിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
STORY HIGHLIGHT: dubai metro signboard
















