പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഒരുങ്ങുമ്പോൾ സ്കൂൾ വിദ്യാർഥികളുടെ സമഗ്ര പദ്ധതി പ്രഖ്യാപിച്ച് ദുബൈ പോലീസ്. ‘ബാക് ടു സ്കൂൾ’ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി എമിറേറ്റിലെ വിവിധ മേഖലകളിൽ ഇതിനായി 750 മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. 250 പട്രോൾ സംഘങ്ങൾ, സുരക്ഷ വാഹനങ്ങൾ, മൗണ്ടഡ് യൂനിറ്റുകൾ, മോട്ടോർ സൈക്കിൾ പട്രോളുകൾ എന്നിവയും സഹായത്തിനായി ഉണ്ടാകും. കൂടാതെ നിരീക്ഷണം ശക്തിപ്പെടുത്താനായി ഒമ്പത് ഡ്രോണുകളുടെ സഹായവും ലഭ്യമാക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ആഗസ്റ്റ് 25നാണ് യു.എ.ഇയിലെ സ്കൂളുകൾ വേനലവധിക്ക് ശേഷം പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്നത്. അപകടകരമായ രീതിയിൽ അല്ലാതെ വാഹമോടിക്കുന്ന ഡ്രൈവർമാർക്ക് നാല് ബ്ലാക്ക് പോയന്റുകൾ വരെ കുറക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് മികച്ച സുരക്ഷയൊരുക്കുന്നതിനൊപ്പം റോഡപകടങ്ങൾ പരമാവധി കുറക്കാനും ഈ പ്രഖ്യാപനം സഹായിക്കും.
STORY HIGHLIGHT: dubai police is well equipped security to students
















