യു.എ.ഇയിലെ സ്കൂളുകളിൽ തൊഴിലന്വേഷിക്കുന്നവരെ ലക്ഷ്യം വെച്ച് കരിയർ മേളയുമായി നാഷനൽ കെ.എം.സി.സി. ‘കരിയർ-ഫസ്റ്റ്’ എന്ന പേരിലാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. യു.എ.ഇയിലെ അഞ്ചിലധികം പ്രമുഖ സ്ഥാപനങ്ങളുമായി സഹകരണത്തോടെ സെപ്റ്റംബർ 13ന് ദുബൈയിലാണ് കരിയർ-ഫസ്റ്റ് ഒരുക്കുന്നത്.
അധ്യാപകർക്കുപുറമെ സ്റ്റോർ കീപ്പർ, റിസപ്ഷനിസ്റ്റ്, കാഷ്യർ, ഡ്രൈവർ, ബസ് മോണിറ്റർ, മെയിന്റനൻസ് തുടങ്ങിയ മേഖലകളിലായി 750ലധികം ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് നാഷനൽ കെ.എം.സി.സി തയാറാക്കിയ ഗൂഗ്ൾ ഫോം വഴി ആഗസ്റ്റ് 31വരെ അപേക്ഷിക്കാം.
STORY HIGHLIGHT: national kmcc career fest
















