ശൈഖ് സായിദ് റോഡിൽ അമിത വേഗതയിൽ വാഹനമോടിച്ച ഡ്രൈവർക്ക് 5,000 ദിർഹം പിഴ ചുമത്തിയും പ്രതിയുടെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്ത് ദുബൈ ട്രാഫിക് കോടതി. 135 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ച അറബ് പൗരനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പൊതുജന സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിൽ അമിത വേഗതയിലായിരുന്നു യുവാവ് വാഹനം ഓടിച്ചിരുന്നത്. സുരക്ഷിത അകലം പാലിക്കാതെ ഉയർന്ന പ്രകാശക്ഷമതയുള്ള ലൈറ്റുകൾ തെളിച്ചുകൊണ്ടുള്ള യാത്ര മറ്റ് യാത്രക്കാരെയും അപകടത്തിൽ ആക്കുന്ന വിധമായിരുന്നു യുവാവിന്റെ യാത്ര.
STORY HIGHILIGHT : uae over speed
















